22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 1, 2024
October 30, 2024
October 11, 2024
September 26, 2024
September 25, 2024
August 24, 2024
July 18, 2024
June 13, 2024
May 22, 2024

പണം ആവിശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചു; യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

Janayugom Webdesk
കോട്ടയം
June 5, 2022 10:44 am

ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോട്ടയം മണര്‍കാടെ മാലം ചിറയില്‍ അര്‍ച്ചന രാജിന്റെ (24)മരണത്തിലാണ് ഭർത്താവ് ബിനു അറസ്റ്റിലായത്. സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഭര്‍ത്താവിനെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ഏപ്രിൽ മൂന്നിനാണ് അർച്ചന ഭർതൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്നായിരുന്നു അര്‍ച്ചനയുടെ മാതാപിതാക്കളുടെ പറഞ്ഞിരുന്നു. അവര്‍ പൊലീസില്‍ പരാതിയും നല്‍കി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബിനു നിരന്തരം അര്‍ച്ചനയെ ഉപദ്രവിച്ചിരുന്നതായും അവര്‍ പറഞ്ഞു. വ്യാപാരസ്ഥാപനം വിപുലപ്പെടുത്താനായി 25 ലക്ഷം രൂപയാണ് ബിനു അര്‍ച്ചനയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്. 

പലപ്പോഴും പണം നല്‍കിയിരുന്നു. കൂടുതല്‍ പണം ആവിശ്യപ്പെട്ട് ബിനു ഭാര്യയെ ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൂന്നു വർഷം മുൻപാണ് അർച്ചനയും ബിനുവും വിവാഹിതരായത്.ഇവര്‍ക്ക് ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. കിടങ്ങൂര്‍ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ്. 

Eng­lish Summary:Constantly harassed for ask­ing for mon­ey; Hus­band arrest­ed for killing woman
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.