വിഴിഞ്ഞത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം വെങ്ങാനൂര്‍ ഉച്ചക്കട എല്‍എം എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റവരില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് ബാധയേറ്റതായി കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയേറ്റ് 42 കുട്ടികളാണ് ചികിത്സയിലായിരുന്നു.
ഇതില്‍ വയറിളക്കം വന്ന രണ്ടു കുട്ടികളുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് നോറോ വൈറസ് ബാധ ഉണ്ടാവുന്നത്. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍.
English Summary:Norovirus infection in two children in Vizhinjam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.