3 May 2024, Friday

Related news

April 29, 2024
April 22, 2024
January 27, 2024
December 15, 2023
October 30, 2023
October 15, 2023
October 14, 2023
October 12, 2023
September 11, 2023
July 9, 2023

വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
April 22, 2024 12:16 pm

വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ വായിച്ചതായി പറയുന്നു.

സഭയുമായി ബന്ധപ്പെട്ട മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഫണ്ട് പോലും ഇല്ലെന്നും അതുകൊണ്ട് വിശ്വാസികള്‍ പള്ളികളിലേക്ക് കൂടുതല്‍ പണം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്ആര്‍സിഎ അക്കൗണ്ടും മരവിപ്പിച്ചിരുക്കുന്നുവെന്നും പറയുന്നു.

വിഴിഞ്ഞം സമരത്തിനുശേഷമാണ് സഭയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. സഭയുടെ നേതൃത്വത്തില്‍ വൈദിക വിദ്യാര്‍ഥികളുടെ പഠനം, പ്രായമായ ആളുകളുടെ ചികിത്സ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

വിദേശത്തുനിന്നുള്ള പണത്തില്‍ നിന്നായിരുന്നു ഇത്തരം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സഭ നടത്തിയിരുന്നത്. ഓരോ വര്‍ഷവും രണ്ടുകോടിയോളം രൂപ വെച്ചാണ് സഭ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ സഭ നേരിടുന്നത്.

Eng­lish Summary:
Accounts of Latin Arch­dio­cese report­ed­ly frozen after Vizhin­jam strike

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.