30 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 30, 2022
July 20, 2022
June 26, 2022
June 16, 2022
June 13, 2022
June 10, 2022
June 9, 2022
June 7, 2022
June 3, 2022
June 1, 2022

സിദ്ധുമൂസാവാലയുടെ കൊലപാതകം: ഇതുവരെ അറസ്റ്റിലായത് എട്ടുപേര്‍

Janayugom Webdesk
June 7, 2022 4:28 pm

പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് ചൊവ്വാഴ്ച അറിയിച്ചു. ഗായകന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരും കുറ്റവാളികളെ സംരക്ഷിച്ചവരുമാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് വിവരം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാലുപേരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

ഹരിയാനയിലെ സിർസയിൽ നിന്നുള്ള കെക്ദ എന്ന സന്ദീപ് സിംഗ്, ബതിൻഡയിലെ തൽവണ്ടി സാബോയിലെ മന്ന എന്ന മൻപ്രീത് സിംഗ്, ഫരീദ്‌കോട്ടിലെ ധൈപൈയിലെ മൻപ്രീത് ഭൗവ് എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

അമൃത്‌സറിലെ ഡോഡെ കൽസിയ ഗ്രാമത്തിലെ സരാജ് മിന്റു, ഹരിയാനയിലെ തഖത്മാളിൽ നിന്നുള്ള പബ്ബി എന്ന പ്രഭ്ദീപ് സിദ്ധു, ഹരിയാനയിലെ സോനിപത്തിലെ റെവ്‌ലി ഗ്രാമത്തിലെ മോനു ദാഗർ, ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശികളാണ് പവൻ ബിഷ്‌ണോയി, നസീബ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലാണ് മൂസ് വാല അക്രമിസംഘത്തിന്റെ വെടിയേറ്റ് വെടിയേറ്റ് മരിച്ചു.

Eng­lish Sum­ma­ry: Sid­hu Moo­sawala’s mur­der: Eight arrest­ed so far

You may like this video also

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.