6 May 2024, Monday

Related news

May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024

വൈദ്യുതി ദുരന്തങ്ങളേറുന്നു; 85 ശതമാനവും കേരളമടക്കം 11 സംസ്ഥാനങ്ങളില്‍

Janayugom Webdesk
June 10, 2022 10:51 pm

രാജ്യത്തുണ്ടാകുന്ന വൈദ്യുതി അപകടങ്ങളില്‍ 85 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള 11 സംസ്ഥാനങ്ങളില്‍. സംസ്ഥാനതലത്തില്‍ നടത്തിയ പഠനങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രയാസ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്. മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവയാണ് വൈദ്യുതി അപകടങ്ങള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍. വൈദ്യുതി ലൈനുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍, വേണ്ടത്ര പരിപാലനം നല്‍കാതിരിക്കുക, കാലാവസ്ഥ, സുരക്ഷാ ബോധവല്‍ക്കരണം തുടങ്ങിയവയാണ് അപകടത്തിനുള്ള പ്രധാനകാരണങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ അപകടമരണ-ആത്മഹത്യാ (എഡിഎസ്ഐ) കണക്കുകള്‍, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി (സിഇഎ) യുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് എന്നിവ പരിശോധിച്ചാണ് വൈദ്യുതിയാഘാതമേറ്റ് മരിക്കുന്നവരുടെ എണ്ണം കണക്കാക്കിയിട്ടുള്ളത്. 2021ലെ എഡിഎസ്ഐ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ജനുവരി-ഡിസംബര്‍ കാലഘട്ടത്തില്‍ വൈദ്യുതാഘാതമേറ്റും തീപിടിച്ചും 15,258 പേരാണ് മരിച്ചത്. സിഇഎ റിപ്പോര്‍ട്ടില്‍ 2019 ഏപ്രിലിനും 2020 മാര്‍ച്ചിനും ഇടയില്‍ 7717 പേര്‍ക്കാണ് ഈ വിധത്തില്‍ ജീവന്‍ നഷ്ടമായതെന്ന് പറയുന്നു.
വൈദ്യുതാഘാതമേറ്റ് മരിക്കുന്നവരുടെ കണക്ക് കൃത്യമായി രേഖപ്പെടുത്താത്തത് തന്നെ പ്രധാന വിഷയമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

വൈദ്യുതി ലൈനുമായി സമ്പര്‍ക്കമുണ്ടാകുക, സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാതിരിക്കുക, വൈദ്യുതി ലൈനുകളുടെ മോശം രൂപകല്പന, കൃത്യമായ പരിപാലനം ഇല്ലാതിരിക്കുക, അനധികൃതമായ അഴിച്ചുപണികള്‍, ഗുണമേന്മയില്ലാത്ത എര്‍ത്തിങ്, ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാതിരിക്കുക എന്നിവയെല്ലാം വൈദ്യുതാഘാതമേറ്റുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വിതരണ സംവിധാനവുമായി ബന്ധപ്പെട്ടാണ് അപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നത്. വൈദ്യുതി വിതരണ കമ്പനികള്‍ക്ക് വൈദ്യുതാഘാത അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വരുമാനം വര്‍ധിപ്പിക്കുക, പ്രസരണനഷ്ടം കുറയ്ക്കുക, ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കുക എന്നിവ മാത്രമാണ് വിതരണ കമ്പനികളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. 

Eng­lish Summary:Power out­ages; 85% in 11 states includ­ing Kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.