9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 6, 2025
January 5, 2025
January 1, 2025
December 28, 2024
December 6, 2024
December 2, 2024
November 27, 2024
October 28, 2024

പ്രത്യുഷാ ഗരിമെല്ലയെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത വിഷാദരോഗം

Janayugom Webdesk
June 13, 2022 6:57 pm

ഫാഷന്‍ ഡിസൈനറായ പ്രത്യുഷാ ഗരിമെല്ലയെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത വിഷാദരോഗമെന്ന് പൊലീസ്. പ്രത്യുഷയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഈ മാസം 11 നാണ് പ്രത്യുഷയെ ഗരിമെല്ലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലുള്ള പ്രത്യുഷയുടെ വസ്ത്രശാലയ്ക്കുള്ളിലുള്ള ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്തു നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് സിലിണ്ടറും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ ജീവിതമല്ല താന്‍ ആഗ്രഹിച്ചതെന്നും മാതാപിതാക്കള്‍ക്ക് ബാധ്യതയായിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഓരോ ദിവസവും താന്‍ കരയുകയാണ്. മാതാപിതാക്കളോടും സുഹൃത്തുക്കളോടും തന്നെ സ്നേഹിക്കുന്നവരോടുമെല്ലാം മാപ്പ് ചോദിക്കുന്നുവെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.

Eng­lish summary;Pratyusha Garimel­la’s depres­sion led to her suicide

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.