ഇറാനില്‍ പിറന്നാളാഘോഷിക്കുന്നതിനിടെ വിഷപ്പുക ശ്വസിച്ച് എട്ടുപേര്‍ മരിച്ചു. ടെഹ്‌റാനില്‍ ഭൂഗർഭ റസ്‌റ്റോറന്റിലുണ്ടായ തീപിടിത്തത്തിനുപിന്നാലെയാണ് വിഷപ്പുക വ്യാപിച്ചത്. മരിച്ച എട്ട് പേരിൽ നാല് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തിന് പടിഞ്ഞാറുള്ള ആൻഡിഷെ പട്ടണത്തിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ഏഴു പേർ സംഭവസ്ഥലത്തുവെച്ചും മൂന്നുവയസ്സുള്ള ഒരു കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്. തീ പെട്ടെന്ന് റെസ്റ്റോറന്റിലുടനീളം പടർന്നതായി കൗണ്ടി പ്രോസിക്യൂട്ടർ ഹമീദ് അസ്ഗരി പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു.
English Summary: Eight people, including children, di-ed after inhaling poison during a birthday party
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.