23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 13, 2024
December 11, 2024
November 8, 2024
October 7, 2024
September 26, 2024
September 17, 2024
September 13, 2024
July 29, 2024

കേതകി ചിതാലെയ്ക്ക് ജാമ്യം

Janayugom Webdesk
June 16, 2022 9:29 pm

എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരെ സമൂഹ മാധ്യമത്തില്‍ ആക്ഷേപകരമായ പോസ്റ്റിട്ട മറാഠി നടി കേതകി ചിതാലെയ്ക്ക് ജാമ്യം. സംഭവത്തില്‍ നടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത 20ലധികം കേസുകളില്‍ ഒന്നില്‍ മാത്രമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ കേതകിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല. കഴിഞ്ഞ തവണ ജാമ്യ ഹര്‍ജി നല്‍കിയപ്പോള്‍ വിഷയം ഗുരുതരമായി ചൂണ്ടിക്കാട്ടി താനെ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ എന്‍സിപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞമാസം 14നാണ് കേതകിയെ താനെ പൊലീസ് അറസ്റ്റു ചെയ്തത്. നടപടിയെ ചോദ്യം ചെയ്ത് നടി ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കും.

Eng­lish summary;Ketaki Chithale released on bail

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.