ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കിയ ‘ആർദ്രമീ ആര്യാട്’ പദ്ധതി രാജ്യത്ത് തന്നെ മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി. ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആര്യാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കോവിഡ് കാലത്തുൾപ്പടെ നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമാണ്. ആരോഗൃ രംഗത്തെ മികച്ച പ്രവർത്തനം കാഴ്ചവെച്ചത് കൊണ്ടാണ് ആര്യാട് ബ്ലോക്കിനെ ജില്ലയിൽ ഏറ്റവും മികച്ചതും സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തും എത്തിച്ചതെന്നും കെ ജി രാജേശ്വരി അഭിപ്രായപ്പെട്ടു.
ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്യാട് ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ആരോഗ്യ മേള സംഘടിപ്പിത്. കലവൂർ ഗവണ്‍മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ആരോഗ്യ മേളയിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. ഡീവർ പ്രഹ്ലാദ് വിഷയാവതരണം നടത്തി. ആരോഗ്യ രംഗത്തെ വിദഗ്ദരായ ഡോ. എൽ കെ ഗായത്രി, ഡോ. വി ജി അനുപമ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു.
വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സംഗീത, ജി ബിജുമോൻ, ടി വി അജിത് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, ആരോഗൃ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രജീഷ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ സുയമോൾ, ലത, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എസ് സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തിലകമ്മ വാസുദേവൻ, സിസിലി കുഞ്ഞുമോൾ, പ്രകാശ് ബാബു, അജികുമാർ, ശരവണൻ, സരസകുമാർ, സിന്ധു രാജീവ്, സബീന, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ രജിത്, ഡോ. സൈറൂ ഫിലിപ്പ്, ചെട്ടികാട് ആർ എച്ച് ടി സി അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. എം ടി പ്രതിഭ, മെഡിക്കൽ ഓഫീസർമാരായ ഡോ. എസ് എൻ ജീന, ഡോ. വി എ കണ്ണൻ, ഡോ. ഫ്രെഷി തോമസ്, ഹെൽത്ത് സൂപ്പര്‍വൈസർ വൈ സാദിഖ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ്, ആരോഗ്യ ബോധവത്ക്കരണ പ്രദർശനം, പോഷകാഹാര പ്രദർശനം, ബോധവത്ക്കരണ ക്ലാസ് എന്നിവയും നടത്തിയിരുന്നു. ആരോഗ്യ മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. ആരോഗ്യ മേളയ്ക്ക് മുന്നോടിയായി വിളംബര ജാഥയും സംഘടിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.