24 November 2024, Sunday
KSFE Galaxy Chits Banner 2

കംബോഡിയയിൽ പിടിച്ച ഭീമൻ തിരണ്ടി ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യം

Janayugom Webdesk
June 21, 2022 7:10 pm

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെയാണ് കംബോഡിയൻ ഗ്രാമവാസികൾ മേക്കോംഗ് നദിയിൽ നിന്ന് പിടിച്ചത്. 2005‑ൽ തായ്‌ലൻഡിൽ നിന്ന് കണ്ടെത്തിയ 646 പൗണ്ട് ഭാരമുള്ള ക്യാറ്റ്ഫിഷിന്റെ റെക്കോർഡ് തകർത്താണ് നാല് മീറ്റര്‍ നീളവും 300 കിലോയോളം തൂക്കവും വരുന്ന പെണ്‍ തിരണ്ടിക്ക് സമാനം രൂപമുള്ള മത്സ്യത്തെ കണ്ടെത്തിയത്. ഭീമന്‍ മത്സ്യത്തെ കരയില്‍ എത്തിക്കാന്‍ ഏകദേശം ഒരു ഡസനോളം ആളുകൾ വേണ്ടിവരും. അഥിതിയായി കരയിലെത്തിച്ച അവള്‍ക്ക് ‘ബോറെമി’ എന്നാണ് പേരിട്ടിരുക്കുന്നത്. ഖെമർ ഭാഷയിൽ “പൂർണ്ണ ചന്ദ്രൻ” എന്നാണ് അതിന് അർത്ഥം. രൂപത്തിനൊത്ത പേര് തന്നെയാണ് അവള്‍ക്ക് നല്‍കിയത്. ഇലക്ട്രോണിക് ടാഗിംഗ് വഴിയാണ് മത്സ്യത്തിന്റെ പെരുമാറ്റവും ചലനങ്ങളും ഗവേഷകര്‍ രേഖപ്പെടുത്തിയത്. ശേഷം അവളെ നദിയിലേക്ക് വിട്ടയക്കുകയായിരുന്നു. ടാഗ് ചെയ്താണ് നദിയില്‍ വിട്ടയക്കപ്പെടുന്ന ആദ്യത്തെ മത്സ്യമാണ് ബോറെമി.

ഈ ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിരണ്ടികളുടെ ജീവിതത്തെക്കുറിച്ച് അറിയാനും അതിന്റെ ചലനങ്ങൾ ട്രാക്കുചെയ്യാനും ടാഗിലൂടെ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നു. ബോറെമിയുടെ കണ്ടുപിടിത്തം മെകോങ് നദി ഇപ്പോഴും പലതരം ജീവിവർഗങ്ങളെ ഉൾക്കൊള്ളാൻ ആരോഗ്യകരമാണെന്നതിന്റെ തെളിവാണിതെന്ന് പറയപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും നീളമേറിയ ഏഴാമത്തെ നദിയാണ് മെകോങ് നദി. നദികളുടെ സംരക്ഷണ പദ്ധതിയുടെ ഭാഗമാണ് ബോറെമിയെ ടാഗിംഗിന് ശേഷം നദിയുടെ വടക്കൻ കംബോഡിയൻ വിസ്തൃതിയിലുള്ള ഒരു ദ്വീപായ കോ പ്രയയിലാണ് വിട്ടയച്ചത്. അതേസമയം ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന മൂന്നാമത്തെ മത്സ്യസമ്പത്ത് കാണപ്പെടുന്ന നദിയാണ് മെകോങ് നദി. എന്നാല്‍ താഴ്ന്ന ഒഴുക്കും വരൾച്ചയുമാണ് 2019–2021 വർഷങ്ങളിൽ നദി പ്രധാനമായും നേരിട്ട പ്രശ്നങ്ങൾ, ഇത് നദിയിലെ മത്സ്യസമ്പത്തിനെയും മറ്റ് ജീവജാലങ്ങളെയും ബാധിച്ചിരുന്നു.

Eng­lish sum­ma­ry; 660 pounds: Sci­en­tists say world’s largest fresh­wa­ter fish is found in Cambodia

You may also like this video;

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.