28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 4, 2024
December 1, 2024
November 29, 2024
November 16, 2024
November 14, 2024
November 1, 2024
October 30, 2024
October 23, 2024
October 23, 2024

ബംഗ്ലാദേശിലേത് ദശാബ്ദത്തിലെ ഏറ്റവും വിനാശകരമായ പ്രളയം : 32 മരണം

Janayugom Webdesk
June 21, 2022 7:50 pm

ധാക്ക: ദശാബ്ദത്തിലെ ഏറ്റവും വിനാശകരമായ പ്രളയത്തിനാണ് ബംഗ്ലാദേശും വടക്ക് കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളും സാക്ഷ്യം വഹിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധര്‍. കാലം തെറ്റിയുള്ള മണ്‍സൂണും നിര്‍ത്താതെ പെയ്ത മഴയുമാണ് പ്രളയത്തിന് കാരണം. ദക്ഷിണേഷ്യയിൽ മൺസൂൺ മഴ സാധാരണയായി ജൂണിൽ ആരംഭിക്കും. എന്നാൽ ഈ വർഷം മാർച്ചിൽ തന്നെ വടക്കുകിഴക്കൻ ഇന്ത്യയിലും ബംഗ്ലാദേശിലും കനത്ത മഴ പെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലം ആഗോള താപനില ഉയരുന്നതിനനുസരിച്ച്, മൺസൂണിന്റെ വരവിലും വ്യത്യാസം വര്‍ധിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു.
ബംഗ്ലാദേശില്‍ വരും വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം കൂടുതല്‍ വിനാശകരമായിരിക്കുമെന്ന് വെള്ളപ്പൊക്കം ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു. ആഗോളതാപനം നിലവിലെ നിരക്കിൽ തുടരുകയാണെങ്കിൽ അടുത്ത ദശകത്തിൽ ബംഗ്ലാദേശിലെ ജനസംഖ്യയുടെ 17 ശതമാനം പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഇന്റർ ഗവൺമെന്റൽ പാനൽ അഭിപ്രായപ്പെടുന്നു.
ഇതുവരെ 32 മരണങ്ങളാണ് ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സില്‍ഹറ്റിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. സുനംഗഞ്ചിലെ 90 ശതമാനം വീടുകളും വെള്ളത്തിനടിയിലാണ്. ഒരുലക്ഷത്തിലധികം ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നും നിരവധി ആളുകള്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയില്‍ ഏകദേശം നാല് ദശലക്ഷം ആളുകൾ ഒറ്റപ്പെട്ടുവെന്നും അവർക്ക് അടിയന്തിര സഹായം ആവശ്യമാണെന്നും യുണിസെഫ് അറിയിച്ചു. 90 ശതമാനം ആരോഗ്യ സൗകര്യങ്ങളും വെള്ളത്തിനടിയിലാണ്. ജലജന്യ രോഗങ്ങളുടെ കേസുകൾ വർധിച്ചുവരികയാണെന്നും യുണിസെഫ് കൂട്ടിച്ചേര്‍ത്തു.

Eng­lish summary;Bangladesh’s worst floods of decade: 32 dead
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.