6 May 2024, Monday

Related news

May 6, 2024
May 6, 2024
May 6, 2024
May 6, 2024
May 6, 2024
May 6, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024

വിശ്വാസപ്രമേയം നേരിടാന്‍ അഘാഡി സഖ്യം; ഉദ്ധവ് താക്കറെ രാജിവെക്കില്ല

Janayugom Webdesk
June 24, 2022 4:52 pm

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ രാജിവെക്കില്ല. അവിശ്വാസപ്രമേയത്തെ നേരിടാന്‍ മഹാവികാസ് അഘാടി സഖ്യം തീരുമാനിച്ചു. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവെക്കരുത് എന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വം ഉദ്ധവ് താക്കറെയെ അറിയിച്ചു. നിലവില്‍ അംഗബലം എതിരാണെങ്കിലും കോടതിവഴി നിയമപരമായ പോരാട്ടം നടത്താനാണ് മഹാവികാസ് അഘാഡിയുടെ നീക്കം.

144ാണ് നിലവില്‍ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. എന്നാല്‍ ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പടെ പന്ത്രണ്ട് പേരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ധവ് താക്കറെയും ശരദ് പവാറും നോക്കുന്നത്.എന്നാല്‍, അയോഗ്യരാക്കിയാല്‍ ഉടന്‍ കോടതിയിലെത്താനുള്ള നിയമനടപടികള്‍ക്ക് ബിജെപി ഒരുങ്ങി കഴിഞ്ഞു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നടപടി.അതേസമയം, നിലവില്‍ ഒമ്പത് സ്വതന്ത്ര എംഎല്‍എമാര്‍ അടക്കം ‘വിമത സേന’യുടെ എണ്ണം 49 ആയി.

വിമത ഗ്രൂപ്പിലെ ശിവസേന എംഎല്‍എമാരുടെ എണ്ണം 40 ആണ്.ഇന്നലെ രണ്ട് ശിവസേന എംഎല്‍എമാര്‍ കൂടി അസമിലെ ഗുവാഹത്തിയില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയിരുന്നു.ഇതിന് പിന്നാലെ ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. 12 എംഎല്‍എമാര്‍ക്കെതിരെ പരാതികൊടുത്തു. അങ്ങനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്നും തങ്ങള്‍ക്കും നിയമം അറിയാമെന്നും ഷിന്‍ഡെ ട്വീറ്റില്‍ പറഞ്ഞു.

Eng­lish Sum­ma­ry: Agha­di alliance to oppose no-con­fi­dence motion; Uddhav Thack­er­ay will not resign

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.