ഗൂഢാലോചന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്കു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാരോപിച്ച് കെ ടി ജലീൽ എംഎല്‍എ നൽകിയ പരാതിയിലാണിത്. 27ന് എറണാകുളം പൊലീസ് ക്ലബിൽ ഹാജരാകണമെന്നാണ് നിർദേശം. ഗൂഢാലോചനാ കേസിൽ പി സി ജോർജിനെയും സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിൽ സ്വപ്നയെ ഇ ഡി ചോദ്യം ചെയ്യുകയാണ്. മൂന്ന് ദിവസം ചോദ്യം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇനി ഒരു ദിവസം കൂടി അവശേഷിക്കുന്നുണ്ട്. ഇത് പൂർത്തിയായാൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടാനാണ് പ്രത്യേകാന്വേഷണ സംഘം തീരുമാനിച്ചിരുന്നത്.
ആരോപണ വിധേയരായവരുടെ ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും. സ്വപ്നയും സരിത്തും ജോർജും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് സരിത എസ് നായർ മൊഴി നൽകിയിരുന്നു. ഇതിനായി ജോർജ് സരിതയെ വിളിച്ചതിന്റെ ശബ്ദരേഖയടക്കം പുറത്തുവന്ന സാഹചര്യത്തിൽ സരിതയുടെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരനായ ജലീൽ, സ്വപ്നയുടെ സുഹൃത്തുക്കളായ ഷാജ് കിരൺ, ഇബ്രാഹിം എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സരിത എസ് നായരെ തിരുവനന്തപുരം ഗസ്റ്റ്ഹൗസിലും ഈരാറ്റുപേട്ടയിലെ വീട്ടിലും വിളിച്ചുവരുത്തിയാണ് ഗൂഢാലോചനയിൽ ഭാഗമാകണമെന്ന് ജോർജ് ആവശ്യപ്പെട്ടത്. സരിതയുടെ മകന്റെയും ഡ്രൈവറുടെയും ഗസ്റ്റ് ഹൗസ് ജീവനക്കാരുടെയും മൊഴി കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. സരിത്തിനെ കഴിഞ്ഞദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
English Summary:Conspiracy case; In front of the swapna crime branch; Notice to appear on the 27th
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.