22 November 2024, Friday
KSFE Galaxy Chits Banner 2

Related news

April 19, 2024
February 8, 2023
July 29, 2022
July 28, 2022
July 12, 2022
July 8, 2022
June 25, 2022
June 25, 2022
June 23, 2022
June 23, 2022

അഭയ കേസ്: കുറ്റബോധമില്ലെന്ന് തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും

Janayugom Webdesk
June 25, 2022 1:00 pm

അഭയ കേസിൽ ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന് ജയിൽമോചിതനായ ഫാദർ തോമസ് കോട്ടൂർ. കുറ്റബോധം ഇല്ലെന്ന് സിസ്റ്റർ സെഫിയും പ്രതികരിച്ചു.

ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ഒപ്പിടുന്നതിനാണ് ഇരുവരും കൊച്ചി സിബിഐ ഓഫീസിൽ എത്തിയത്. എന്നാൽ ഒപ്പിടുന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ലെന്നും കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു.

താൻ കർത്താവിന്റെ ഇടയനാണെന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നുമായിരുന്നു ഫാദർ തോമസ് കോട്ടൂരിന്റെ പ്രതികരണം. കുറ്റബോധം ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് സിസ്റ്റർ സെഫിയും മറുപടി നൽകി.

എന്നാൽ കൊച്ചിയിലെ സിബിഐ ഓഫീസിൽ ആണോ തിരുവനന്തപുരത്തെ ഓഫീസിലാണോ ഒപ്പിടേണ്ടത് എന്നതിൽ വ്യക്തത വരുത്താൻ ഉണ്ടെന്നും ഇക്കാര്യത്തിൽ തിങ്കളാഴ്ച വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഇരുവരുടെയും അഭിഭാഷകർ പറഞ്ഞു.

ഫാദർ തോമസ് കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവച്ച് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ഇന്നലെയാണ് ഇരുവരും ജയിൽ മോചിതരായത്. വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജിയിൽ തീർപ്പാകും വരെ ഇരുവർക്കും ജാമ്യത്തിൽ തുടരാം.

Eng­lish summary;abhaya case: Thomas Kot­tur and Sis­ter Sefi plead not guilty

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.