25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 14, 2024
November 12, 2024
November 11, 2024
October 28, 2024
October 19, 2024
October 18, 2024
October 18, 2024
October 13, 2024
October 2, 2024

നുപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ടയാളെ കൊ ലപ്പെടുത്തി; അക്രമികൾ തല അറുത്തു

Janayugom Webdesk
June 28, 2022 7:05 pm

ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെ തലയറുത്ത് കൊന്നു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. തയ്യല്‍ തൊഴിലാളിയായ കനയ്യ ലാല്‍ തേലി (40) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് ഭൂത്‌മഹലിലെ കനയ്യയുടെ തയ്യല്‍ കടയില്‍ എത്തിയ രണ്ട് പേര്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ നിരവധി മുറിവുകളേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. 

സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു. മേഖലയില്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തി. 600 പൊലീസുകാരെക്കൂടി നഗരത്തില്‍ വിന്യസിച്ചു. ഏതാനും ദിവസങ്ങളായി നവമാധ്യമങ്ങളിലൂടെ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു. വര്‍ഗീയ പരാമര്‍ശമുള്ള പോസ്റ്റുകളിട്ടതിന്റെ പേരില്‍ കനയ്യ ലാലിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ കനയ്യ ലാലിന് നിരവധി വധഭീഷണികള്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കനയ്യ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. 

കൊലപാതകത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ വിദ്വേഷ പ്രസംഗങ്ങളെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ബിജെപി വക്താക്കളായിരുന്ന നൂപുര്‍ ശര്‍മയ്ക്കും നവീന്‍ ജിന്‍ഡാലിനുമെതിരെ ഉയര്‍ന്നുവന്നത്. തുടര്‍ന്ന് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 

Eng­lish Summary:man post­ing in favor of Nupur Shar­ma were killed ; The assailants behead­ed him
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.