കോവിഡിനെത്തുടർന്ന് നിർത്തിയ എല്ലാ പാസഞ്ചർ, മെമു ട്രെയിനുകളും സ്‌പെഷ്യൽ ട്രെയിനായി സർവീസ് പുനരാരംഭിക്കുന്നു. ജൂലൈ 25 മുതൽ ഓടിത്തുടങ്ങും. സ്ഥിരം യാത്രക്കാരുടെ തുടർച്ചയായുള്ള ആവശ്യത്തെത്തുടർന്നാണ് ട്രെയിനുകൾ പുനഃസ്ഥാപിച്ചത്.
പാസഞ്ചർ ഓടിക്കാൻ റയിൽവേ ബോർഡിന്റെ അനുമതിയില്ലാത്തതിനാലാണ് സ്പെഷ്യൽ ട്രെയിനാക്കുന്നത്. ഇവയ്‌ക്ക് എക്‌സ്‌പ്രസ് ട്രെയിനുകളുടെ നിരക്കാണ് ഈടാക്കുക. കുറഞ്ഞനിരക്ക് 30 രൂപയാണ്. സീസൺ ടിക്കറ്റ് അനുവദിക്കും. മെമുവിൽ പാലക്കാട്ടുനിന്ന് തൃശൂർവരെ നേരത്തെ യാത്രചെയ്യാൻ 20 രൂപ മതിയായിരുന്നു. സ്‌പെഷ്യലായാൽ 45 രൂപ വേണം.
റിസർവേഷനില്ലാതെ പകൽ സ്ലീപ്പർ ടിക്കറ്റുകൾ നൽകുന്നത് പുനഃസ്ഥാപിച്ചിട്ടില്ല. തിരക്ക് കൂടുതലുള്ള റൂട്ടിൽ പ്രത്യേക നിരക്കിലുള്ള ട്രെയിൻ ഓടിക്കും. നേത്രാവതി, മംഗള, കേരള, ധൻബാദ് ട്രെയിനുകളിലും വ്യാഴം മുതൽ സാധാരണ ടിക്കറ്റെടുത്ത് ജനറൽ കോച്ചിൽ യാത്രചെയ്യാം. 86 ട്രെയിനിൽ ജൂലൈ ആറുമുതൽ ജനറൽ ടിക്കറ്റ് പുനഃസ്ഥാപിക്കും.
ഷൊർണൂർ– തൃശൂർ (06497) സ്പെഷ്യൽ, തൃശൂർ –കോഴിക്കോട് (06495), കോഴിക്കോട് –ഷൊർണൂർ (06454), കോഴിക്കോട്–ഷൊർണൂർ (06496), എറണാകുളം–കൊല്ലം സ്പെഷ്യൽ, കൊല്ലം–എറണാകുളം (06778), കൊല്ലം–എറണാകുളം മെമു (06442) കൊല്ലം–കന്യാകുമാരി മെമു, കന്യാകുമാരി–കൊല്ലം (06773) മെമു.
English summary;Passenger and Memu will start running from July 25
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.