കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനു സമയം നല്‍കണമെന്ന് ഹൈക്കോടതി. കോടതിയില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും ഒറ്റ ദിവസം കൊണ്ട് അത്ഭുതം പ്രതീക്ഷിക്കരുതെന്നും കെഎസ്ആര്‍ടിസിയിലെ ശമ്പളം വൈകുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. സമരങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് യൂണിയനുകളോട് കോടതി നിര്‍ദേശിച്ചു. കോടതി നടപടികള്‍ ഉണ്ടാകണമെങ്കില്‍ സമരം അവസാനിപ്പിക്കണം എന്നാണ് നിര്‍ദേശം.
സമരം തുടര്‍ന്നാല്‍ ശമ്പളം കൃത്യസമയത്തു നല്‍കണമെന്ന ഇടക്കാല ഉത്തരവു പിന്‍വലിക്കേണ്ടി വരും. ഹര്‍ജി പരിഗണിക്കാതെ മാറ്റി വയ്ക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്കി. മറ്റു യൂണിയനുകള്‍ സമരം നിര്‍ത്തിയാല്‍ തങ്ങളും സമരം നിര്‍ത്തിവയ്ക്കാമെന്നു സിഐടിയു യൂണിയന് കോടതിയില്‍ അറിയിച്ചു. ഓഫിസ് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയിട്ടില്ല, സിഎംഡിയെ ഓഫിസില്‍ തടഞ്ഞിട്ടില്ല, നോട്ടിസ് നല്‍കിയാണ് സമരം നടത്തിയത്. അവധിയിലുള്ള ജീവനക്കാര്‍ മാത്രമേ സമരത്തില്‍ പങ്കെടുത്തിട്ടുള്ളു തുടങ്ങിയ വിവരങ്ങള്‍ തൊഴിലാളി യൂണിയനുകള്‍ ബോധിപ്പിച്ചു.
യൂണിയന് സമരത്തില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടു കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിച്ചു. കേസ് കോടതി പരിഗണനയില്‍ ഇരിക്കുമ്പോള്‍ വീണ്ടും സമരം നടത്തിയതിനെതിരെ കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിക്കുമ്പോഴും ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഓഫീസ് പ്രവര്‍ത്തനങ്ങളടക്കം തടസപ്പെടുത്തിയുള്ള തൊഴിലാളി യൂണിയനുകളുടെ സമരത്തില്‍ കോടതി ഇടപെടണം എന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ഉപഹര്‍ജി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്കുന്നതില് യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ച പാടില്ലെന്നായിരുന്നു നേരത്തെ ഹര്‍ജി പരിഗണിക്കവെ കോടതി ഇടക്കാല ഉത്തരവ്.
English summary; court asked to give time to resolve the crisis in KSRTC
You may also like this video;
kerala high cou
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.