27 April 2024, Saturday

Related news

April 27, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 13, 2024

ഉദയ്പൂര്‍ കൊലപാതകം; ഐജി ഉള്‍പ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

Janayugom Webdesk
July 1, 2022 8:06 pm

ഉദയ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഐജിയും പൊലീസ് സൂപ്രണ്ടും ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. അതേസമയം കനയ്യ ലാലിൻ്റെ കൊലപാതകികൾക്ക് പ്രചോദനമായത് മതപ്രഭാഷകൻ സഖീർ നായിക്കിൻ്റെ പ്രഭാഷണങ്ങൾ ആണെന്ന വിവരമുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൊലപാതകം തടയാൻ വേണ്ട നപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് എ.എസ്.ഐയെ സസ്‍പെൻഡ് ചെയ്തു.

ഭീഷണിയുണ്ടെന്ന് പൊലീസിസില്‍ പരാതിപ്പെട്ടിട്ടും കനയ്യക്ക് വേണ്ട സംരക്ഷണം നല്‍കിയില്ലെന്ന് പരാതിയുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേർക്ക് പുറമേ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായി ഉദയ്പൂർ റേഞ്ച് ഐജി പ്രഫുല്ല കുമാർ അറിയിച്ചു. അതേസമയം അറസ്റ്റിലായ നാല് പേരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പ്രതികളായ റിയാസ് അഖ്താരിയുടേയും ഗൗസ് മുഹമ്മദിൻ്റെയും ഫോണുകളിൽ മതപ്രഭാഷകന്റെ വിദ്വേഷ പ്രസംഗങ്ങൾ നിരന്തരം കെട്ടിരുന്നതായി ഇരുവരും അന്വേഷണ സംഘത്തോട് സമ്മതിച്ചുവെന്ന് പുറത്ത് വരുന്ന വിവരം.അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ അറസ്റ്റ് രേഖപ്പെടുത്തും.

Eng­lish Summary:Udaipur Mur­der; 32 police offi­cers includ­ing IG have been transferred
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.