10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

ടെറസില്‍ നിന്ന് തലകറങ്ങി വീഴുന്നതിനിടെ കഴുത്തിലെ താലി കുടുങ്ങി യുവതിയ്ക്ക് ദാരണാന്ത്യം

Janayugom Webdesk
July 2, 2022 6:56 pm

ഡല്‍ഹിയിലെ ഗാന്ധി നഗറില്‍ താലി കഴുത്തില്‍ കുടുങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ചയാണ് സംഭവം. രാധാദേവി (22) ആണ് മരിച്ചത്. വീടിന്റെ ടെറസ്സില്‍ നിന്ന് താഴേയ്ക്ക് ഇറങ്ങിവരവെ ബോധരഹിതയായി താഴേയ്ക്ക് വീഴുകയായിരുന്നു. ഇതിനിടയില്‍ കഴുത്തില്‍ക്കിടന്ന താലി കുരുങ്ങിയതോടെയാണ് ജീവഹാനി സംഭവിച്ചത്.
നാല് വയസുകാരനായ മകന്‍ മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഉണക്കാനിട്ട തുണികള്‍ എടുക്കാനാണ് അമ്മ ടെറസ്സിലേക്ക് പോയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും ഭര്‍ത്താവ് അനില്‍ പസ്വാനെ വിവരം അറിയിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: woman died after man­gal­su­tra slits her throat

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.