വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെ കുരുക്കിലാക്കി പൊലീസിന്റെ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ് യുഡിഎഫ് കൺവീനർ എം എം ഹസന്റെ വാര്‍ത്താസമ്മേളനം. വല്യ കാര്യമല്ലേ കണ്ടുപിടിച്ചതെന്ന പരിഹാസവും താൻ കണ്ട ദൃശ്യങ്ങളിൽ അങ്ങിനെയില്ല എന്നുമായിരുന്നു ഹസന്റെ ആദ്യ പ്രതികരണം. യൂത്ത് കോൺഗ്രസുകാർ ഗാന്ധിജിയുടെ ചിത്രം താഴെയിട്ടതാണോ വലിയ പ്രശ്‌നമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുചോദ്യമായി എം എം ഹസന്‍ ചോദിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ 25ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഗാന്ധിജിയുടെ ചിത്രം എസ്‌എഫ്‌ഐക്കാർ താഴെയിട്ട് അപമാനിച്ചുവെന്ന തരത്തിൽ വലിയ പ്രചരണമാണ് നടക്കുന്നത്. എന്നാല്‍ എസ്എഫ്ഐക്കാര്‍ ഓഫീസില്‍ നിന്ന് പോയതിന് ശേഷമാണ് ചിത്രം തകര്‍ത്തതെന്ന് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/100001922188578/videos/3165906790325913/
English Summary; wayanad rahul gandhi office attack, MM Hassan’s words go viral
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.