ബിജെപി എംപി കിരിത് സോമയ്യയുടെ ഭാര്യ മേധാ സോമയ്യ നൽകിയ മാനനഷ്ട കേസില്‍ ഹാജരാകാതിരുന്ന ശിവസേന എംപി സഞ്ജയ് റാവത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മുംബൈ കോടതിയാണ് ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചത്.
ഇന്നലെ ഹാജരാകണമെന്ന് നിര്‍ദേശിച്ച് മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞമാസം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ റാവത്തോ അദ്ദേഹത്തിന്റെ അഭിഭാഷകരോ ഹാജരായില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് ഈ മാസം 18 ന് വീണ്ടും പരിഗണിക്കും.
മീരാ-ഭയാന്ദർ മുനിസിപ്പൽ കോർപറേഷന്റെ പരിധിയില്‍ പൊതുശുചിമുറി നിർമ്മാണത്തിൽ മേധ കിരിത് സോമയ്യയും ഭർത്താവും 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.
English summary; Arrest warrant against Sanjay Raut
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.