14 May 2024, Tuesday

Related news

December 13, 2023
November 9, 2022
August 8, 2022
August 1, 2022
August 1, 2022
July 31, 2022
July 31, 2022
July 4, 2022
June 27, 2022

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി റെയ്ഡ്

Janayugom Webdesk
മുംബൈ
July 31, 2022 10:24 am

ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ഭുമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡി പരിശോധന നടത്തുന്നത്. ചോദ്യം ചെയ്യലിനായി രണ്ട് നോട്ടീസുകൾ നൽകിയെങ്കിലും സഞ്ജയ് റാവത്ത് ഹാജരായില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ വ്യാപകപ്രതിഷേധവുമായി ശിവസേന പ്രവർത്തകർ രംഗത്തെത്തി. റാവത്തിന് പിന്തുണയുമായി നൂറുകണക്കിന് പ്രവർത്തകരാണ് വീടിനുമുന്നിലെത്തിയത്. സിആർപിഎഫ് സുരക്ഷയോടെയാണ് മുംബൈയിലെ വസതിയിലെ പരിശോധനയും ചോദ്യം ചെയ്യലും.

രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളുമാണെന്ന് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്നമില്ല. പോരാട്ടം തുടരുമെന്നും തനിക്ക് അഴിമതിയിൽ പങ്കില്ല എന്നും റാവത്തിന്റെ വ്യക്തമാക്കി.

Eng­lish summary;ED raids Shiv Sena leader San­jay Raut’s house

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.