1 May 2024, Wednesday

Related news

December 13, 2023
November 9, 2022
August 8, 2022
August 1, 2022
August 1, 2022
July 31, 2022
July 31, 2022
July 4, 2022
June 27, 2022

ശിവസേന നേതാവ് സഞ്ജയ് റാവുത്തിന് ഇഡി സമൻസ്

Janayugom Webdesk
June 27, 2022 2:38 pm

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാരിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ പത്ര ചാൾ പുനർ നിർമാണവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന് ഇഡി സമൻസ്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകണമെന്ന് ഇഡി അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് റാവുത്തിന്റെ സഹായി പ്രവീൺ റാവുത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിന്റെ 11.15 കോടിയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

ഇഡിയുടെയും സിബിഐയുടെയും ഭീഷണിയുടെ പുറത്താണ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നേതാക്കൾ വിമത നീക്കം നടത്തിയതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നു.

ബിജെപിയോടുള്ള തങ്ങളുടെ ഭക്തിയാണ് ഇഡി കാണിച്ചു കൊണ്ടിരിക്കുന്നതെന്ന് സമൻസിനോട് പ്രതികരിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി പറഞ്ഞു.

Eng­lish sum­ma­ry; ED sum­mons to Shiv Sena leader San­jay Raut

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.