ദക്ഷിണേന്ത്യയില്‍ രാഷട്രീയ സ്വാധീനത്തിനായി കിണഞ്ഞു പരിശ്രമിക്കുന്ന ബിജെപിക്ക് തുടക്കത്തില്‍ തന്നെ തരിച്ചടി. തെലുങ്കാനയില്‍ പാര്‍ട്ടി അടിത്തറശക്തമാക്കാനുള്ള ദേശീയ നിര്‍വാഹകസതി തിരൂമാനമെടുത്ത് തെലുങ്കാനായില്‍ തന്നെയാണ് തീരുമാനം എടുത്തതിന്‍റെ പിറ്റേ ദിവസം തന്നെ സ്വന്തം തട്ടകത്തില്‍ നിന്നാണ് നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടി വിട്ടിരിക്കുന്നത്.നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവേ ബി ജെ പിക്ക് കനത്ത പ്രഹരമാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിലേക്കാണ് ബിജെപിയുടെ നേതാക്കള്‍ ചേക്കേറുന്നത്. വരും ദിവസങ്ങളിൽ പ്രമുഖർ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് കോൺഗ്രസിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ടിആര്‍എസ് നേതാവും ഭാദംഗ്‌പേട്ട് മേയറുമായ ചിഗിരിന്ദ പാരിജാത നരസിംഹ റെഡ്ഡി കോൺഗ്രസിൽ ചേർന്നിരുന്നു.മറ്റ് നാല് കൗൺസിലർമാരും ഇവർക്കൊപ്പം കോൺഗ്രസിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുൻ മന്ത്രിമാരും എം എൽ എമാരും കോൺഗ്രസുമായി ബന്ധപ്പെട്ടിരിക്കുന്നത്.മുന്‍ ടി ആര്‍ എസ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു, ബിജെപി വാറംഗല്‍ ജില്ലാ പ്രസിഡന്റ് ശ്രീധര്‍ കൊണ്ടേട്ടി, മുന്‍ മേധക് എം എല്‍ എ പി ശ്രീധര്‍ റെഡ്ഡി, മുന്‍ എം എൽ എയും മഹാബുനഗര്‍ ബി ജെ പി ജില്ലാ പ്രസിഡന്റുമായ എറ ശേഖര്‍, മുന്‍ ഹുസ്‌നബാദ് എം എല്‍ എ അലിഗിറെഡ്ഡി എന്നിവര്‍ ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.നേതാക്കൾ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയുമായി ചർച്ച നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേതാക്കൾ ജുലൈ 6 ന് ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് സൂചന.
നേതാക്കളെ പാർട്ടിയിൽ ചേർക്കുന്നതിന് അനുമതി തേടി പ്രതിപക്ഷ നേതാവ് ബട്ടി വിക്രമർക ഡില്ലിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി നേതാവ് മാണിക്കം ടാഗോർ. എഐസിസി സെക്രട്ടറി ശ്രീനിവാസൻ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. . കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാനത്ത് ക്ഷയിച്ച നിലയിലായിരുന്നു കോൺഗ്രസ്.ഇക്കഴിഞ്ഞ വർഷത്തിനിടയിൽ എം എൽ എമാർ അടക്കമുള്ളവർ പാർട്ടി വിട്ടിരുന്നു. എന്നാൽ രേവന്ത് റെഡ്ഡി അധ്യക്ഷനായി എത്തിയത് മുതൽ വലിയ ഉണർവ് ലഭിച്ച നിലയിലാണ് കോൺഗ്രസ്. പഴയ കോട്ടകളിലെല്ലാം വലിയ റാലികള്‍ നടത്തിയതോടെ പാര്‍ട്ടി വിട്ട് പോയ പല പഴയ നേതാക്കളും മടങ്ങിയത്തിയിരുന്നു. അതേസമയം ടി ആർ എസിൽ നിന്ന് മാത്രമല്ല ബി ജെ പിയിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കൾ ഒഴുകുന്നുവെന്നത് സംസ്ഥാനത്ത് മുഖ്യ പ്രതിപക്ഷമായി വളരാനുള്ള ബിജെപി മോഹങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ദക്ഷണിന്ത്യയിൽ കർണാടക കഴിഞ്ഞാൽ ബി ജെ പിക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമാണ് തെലങ്കാന. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലുമെല്ലാം വലിയ നേട്ടം കൊയ്യാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. കോൺഗ്രസിൻറെ ക്ഷീണം മുതലെടുത്ത് സംസ്ഥാനത്ത് കൂടുതൽ സ്വാധീനം ഉറപ്പിക്കാനുള്ള തന്ത്രം മെനയുകയാണ് പാർട്ടി.ആദ്യം മുഖ്യപ്രതിപക്ഷമായി പിന്നീട് അധികാരം നേടിയെടുക്കുകയെന്നതാണ് ബി ജെ പി സ്വപ്നം കാണുന്നത്. അതിനിടയിലാണ് ഇപ്പോൾ കനത്ത പ്രഹരം നൽകി നേതാക്കളിൽ ചിലർ രേവന്ത് റെഡ്ഡിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. നിലവിൽ രണ്ട് ജില്ലാ അധ്യക്ഷൻമാരാണ് കോൺഗ്രസുമായി ബന്ധം പുലർത്തുന്നത്. ദേശീയ എക്സിക്യൂട്ടീവ് യോഗം ഹൈദരാബാദിൽ നടന്നതിന് പിന്നാലെ പ്രമുഖർ ബി ജെ പി വിട്ടാൽ അത് നേതൃത്വത്തിന് വലിയ ക്ഷീണം സൃഷ്ടിച്ചിട്ടുണ്ട്
English Summary: Backlash to BJP; In Telangana, including leaders leave the party,
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.