31 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 29, 2024
October 28, 2024
October 26, 2024
October 25, 2024
October 25, 2024
October 25, 2024
October 25, 2024
October 24, 2024
October 18, 2024

ബാലുശ്ശരി ആള്‍ക്കൂട്ടാക്രമണം; കേസില്‍ പ്രധാന പ്രതി പിടിയില്‍

Janayugom Webdesk
July 5, 2022 3:34 pm

ബാലുശ്ശേരിയിലുണ്ടായ ആള്‍ക്കൂട്ടാക്രമണത്തിലെ പ്രധാന പ്രതി പിടിയില്‍. ഡിവൈഎഫ്‌ഐ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകനായ മൂടോട്ടുകണ്ടി സഫീറാണ് പൊലീസ് പിടിയിലായത്പിടിച്ചത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ജിഷ്ണുരാജിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ ഒമ്പതുപേരുടെയും ജാമ്യാപേക്ഷ ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു. 

ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടിയായിരുന്നു. ബാലുശ്ശേരി പാലോളി മുക്കിലാണ് 30 ഓളം പേര്‍ ജിഷ്ണുവിനെ വളഞ്ഞിട്ടാക്രമിച്ചത്. പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണു. വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഫ്‌ലസ്‌ക് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. തുടര്‍ന്ന് വെള്ളത്തില്‍ മുക്കി കൊല്ലാനും ശ്രമിച്ചു. മൂന്ന് മണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് ഇവര്‍ ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. വധശ്രമത്തിനുള്‍പ്പെടെ പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Eng­lish Summary:Balushary mob attack; The main accused in the case is under arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.