10 January 2025, Friday
KSFE Galaxy Chits Banner 2

അന്തർസർവകലാശാല വാട്ടർപ്പോളോ ചാമ്പ്യൻഷിപ്പ് സെമിഫൈനൽ മത്സരങ്ങൾ ഇന്ന്

Janayugom Webdesk
July 7, 2022 8:58 am

അന്തർസർവകലാശാല വാട്ടർപ്പോളോ ചാമ്പ്യൻഷിപ്പ് സെമിഫൈനൽ മത്സരങ്ങൾ ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ കോട്ടയം എം ജി യൂണിവേഴ്സിറ്റി കേരള യൂണിവേഴ്സിറ്റിയേയും രണ്ടാം സെമിഫൈനൽ മത്സരത്തിൽ ആതിഥേയരായ കാലിക്കറ്റ്‌ സർവകലാശാല കൽക്കട്ട യൂണിവേഴ്സിറ്റിയേയും നേരിടും.

ഇന്നലെ ഉച്ചക്ക് ശേഷം നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എംജി യൂണിവേഴ്സിറ്റി 12–5 എന്ന സ്കോറിന് മുംബൈ യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. മറ്റു ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ കേരള യൂണിവേഴ്സിറ്റി 13–7 എന്ന സ്കോറിന് സാവിത്രിഭായ് ഫൂലെ യൂണിവേഴ്സിറ്റിയേയും കൽക്കട്ട യൂണിവേഴ്സിറ്റി 14-എട്ട് എന്ന സ്കോറിന് സെന്റ് ഗഡ്ജ് ബാബാ അമരാവതി യൂണിവേഴ്സിറ്റിയേയും പരാജയപ്പെടുത്തി.

അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ കാലിക്കറ്റ്‌ സർവകലാശാല 17–5 എന്ന സ്കോറിന് ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് സെമിഫൈനലിൽ പ്രവേശിച്ചത്. വൈകീട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാൻസലർ ഡോ. എം നാസർ അധ്യക്ഷനായി.

Eng­lish summary;Inter-University Water Polo Cham­pi­onship semi-final match­es today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.