രക്ഷിതാക്കള്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ‘അമ്മ അറിയാന്‍’ എന്ന പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്സില്‍ ഇന്ന് മുതല്‍. നാലു ഭാഗങ്ങളായി വെള്ളി മുതല്‍ തിങ്കള്‍ വരെ വൈകുന്നേരം ആറ് മണിക്ക് സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ എട്ട് മണിക്ക് നടത്തും.
സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകളിലേക്കുള്ള ലോകം, സുരക്ഷിത ഉപയോഗം, വ്യാജവാര്‍ത്തകളെ തിരിച്ചറിയുക, ചതിക്കുഴികള്‍, സൈബര്‍ ആക്രമണങ്ങള്‍, ഒടിപി, പിന്‍ തുടങ്ങിയ പാസ്‍വേഡുകളുടെ സുരക്ഷ, തുടങ്ങിയവയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഹൈസ്കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി നേരത്തെ 3.08 ലക്ഷം രക്ഷിതാക്കള്‍ക്ക് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൈബര്‍ സുരക്ഷാ പരിശീലനം കൈറ്റ് നല്‍കിയിരുന്നു. ഈ പരിശീലനത്തിന്റെ മാതൃകയായാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്ന പരിപാടി.
English summary;‘Ammayaryan’ cyber security program from today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.