1 November 2024, Friday
KSFE Galaxy Chits Banner 2

അഴിമതി: ബുള്ളറ്റ് ട്രെയിന്‍ മേധാവിയെ പുറത്താക്കി

Janayugom Webdesk
July 8, 2022 10:38 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്നപദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തലവന്‍ സതീഷ് അഗ്നിഹോത്രിയെ പുറത്താക്കി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്നതിനെ തുടര്‍ന്നാണ് ദേശീയ അതിവേഗ റയിൽ കോർപറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സതീഷ് അഗ്നിഹോത്രിയെ നീക്കിയത്. മൂന്ന് മാസത്തേക്ക് പ്രൊജക്ട് ഡയറക്ടർ രാജേന്ദ്ര പ്രസാദിന് പകരം ചുമതല കൈമാറി.
റയില്‍ വികാസ് നിഗം ലിമിറ്റ‍ഡിന്റെ തലവനായി ജോലി ചെയ്തിരുന്ന സമയത്ത് റയിൽവേ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച ഫണ്ടിലെ 1,100 കോടി രൂപ അനധികൃതമായി കൃഷ്ണപട്ടണം റയിൽ കമ്പനി ലിമിറ്റഡിന് (കെആർസിഎൽ) വകമാറ്റിയെന്നാണ് ആരോപണം, വിഷയത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് കഴിഞ്ഞമാസം ലോക്പാല്‍ ഉത്തരവിട്ടിരുന്നു. 

Eng­lish Sum­ma­ry: Scam: Bul­let Train chief sacked

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.