23 December 2024, Monday
KSFE Galaxy Chits Banner 2

ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്

Janayugom Webdesk
July 12, 2022 10:24 am

കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ഉച്ചക്ക് രണ്ട് മണിമുതൽ പമ്പയാറ്റിൽ അരങ്ങേറും. ഉച്ചക്ക് 1.30 നു ജില്ലാ കളക്ടർ രേണുരാജ് ഐഎഎസ് പതാക ഉയർത്തും.

2.35 ന് ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എംപി ഫ്ലാഗ് ഓഫ് ചെയ്യും. ഇടവേളയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉൽഘാടനം ചെയ്യും.

വൈകിട്ട് അഞ്ചിന് സമ്മാനദാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർവഹിക്കും. രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും കല്ലൂർക്കാട് ബസിലിക്കയിലും തിരുവിതാംകൂർ ദേവസ്വം അധികാരികൾ നടത്തുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് വളളംകളി ആരംഭിക്കുക.

Eng­lish summary;chambakulam boat race today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.