ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഓപ്പോ ഇന്ത്യ 4,389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ). ഇളവ് ആനുകൂല്യങ്ങൾ തെറ്റായി പ്രയോജനപ്പെടുത്തിയാണ് ഓപ്പോ കസ്റ്റംസ് തീരുവ ഒഴിവാക്കിയത്. കമ്പനിക്ക് ഡിആര്‍ഐ കാരണംകാണിക്കല്‍ നോട്ടീസ് നൽകിയിട്ടുണ്ട്.
ഓപ്പോ ഇന്ത്യയുടെ ഓഫീസിലും ജീവനക്കാരുടെ വസതികളിലും ഡിആർഐ നടത്തിയ റെയ്ഡിൽ, ഫോൺ നിർമ്മാണത്തിന് ഉപോയോഗിക്കുന്ന കണക്കിൽപ്പെടാത്ത വസ്തുക്കൾ കണ്ടെത്തി. ഇറക്കുമതി ചെയ്ത ലിസ്റ്റിൽ പെടാത്തവയായിരുന്നു അവ. 1962ലെ കസ്റ്റംസ് ആക്ടിന്റെ 14-ാം വകുപ്പ് ലംഘിച്ച്, ഇറക്കുമതി ചെയ്ത സാധനങ്ങളുടെ ഇടപാട് മൂല്യത്തിൽ റോയൽറ്റി, ലൈസൻസ് ഫീസ് എന്നിവ ചേർത്തിട്ടില്ലെന്നും ഡിആര്‍ഐ പറയുന്നു.
അതേസമയം സമാനമായ കേസില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയ്ക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്കി. അക്കൗണ്ടുകള്‍ മരവിപ്പിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിക്കെതിരെ കമ്പനി നല്കി ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിയില്‍ ഇഡിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് വിവോയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചത്.
950 കോടിയുടെ ബാങ്ക് ഗ്യാരണ്ടിയിലാണ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചത്. അതേസമയം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സമയത്ത് അതിലുണ്ടായിരുന്ന 251 കോടി ബാലന്‍സ് നിലനിര്‍ത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഈ മാസം 28ന് വീണ്ടും വാദം കേള്‍ക്കും. 1,200 കോടിയുടെ നികുതിവെട്ടിപ്പിലാണ് വിവോയ്ക്കെതിരെ ഇഡി അന്വേഷണം.
English Summary: Oppo evaded tax of Rs 4,389 crore
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.