23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 7, 2024
November 18, 2024
September 28, 2024
September 22, 2024
September 22, 2024
April 2, 2024
January 10, 2023
January 4, 2023
November 7, 2022

ഗോതബയ മാലിദ്വീപിലേക്ക് കടന്നു: സിംഗപ്പൂരിലേക്ക് പോകുമെന്ന് അഭ്യൂഹം

Janayugom Webdesk
July 13, 2022 10:31 pm

ജ​ന​കീ​യ പ്ര​ക്ഷോ​ഭം ശക്തമായതിനെ തു​ട​ർ​ന്ന് കൊ​ട്ടാ​രം വി​ട്ട് ഒ​ളി​വി​ൽ പോ​യ ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്റ് ഗോ​തബ​യ രാ​ജ​പ​ക്സെ മാലിദ്വീപിലേക്ക് കടന്നതായി റിപ്പോർട്ടുകൾ. ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാലുപേർ മാലിദ്വീപിലെത്തിയതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക വിമാനത്തിലാണ് ഇവർ മാലിദ്വീപിലെത്തിയത്.
പ്രസിഡന്റില്‍ നിക്ഷിപ്തമായ എക്സിക്യൂട്ടീവ് അധികാരങ്ങള്‍ പ്രയോഗിച്ചാണ് നടപടിയെന്നും സൈന്യം പറയുന്നു. രാജിക്ക് ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് ഗോതബയ രാജ്യം വിട്ടത്. ആദ്യം മാലിദ്വീപിൽ ഗോതബയയുടെ വിമാനം ഇറങ്ങാന്‍ അനുമതി നൽകിയില്ലെങ്കിലും മാലിദ്വീപ് പാർലമെന്റ് സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് വിമാനം ഇറക്കാൻ അനുമതിയായത്. സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ രാജി നൽകാമെന്ന ഉപാധിയാണ് രാജപക്സെ മുന്നോട്ട് വച്ചിരുന്നത്. മാലിദ്വീപിലെത്തിയ ഗോതബയ അവിടെ നിന്ന് സിംഗപ്പൂരിലേക്കോ ദുബായിലേക്കോ കടക്കുമെന്നും റിപ്പേ­ാര്‍ട്ടുകളുണ്ട്.
അതിനിടെ, രാജപക്സെയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മാലിദ്വീപിലും പ്രതിഷേധം ശക്തമായി. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ വീടിനു സമീപം മാലിദ്വീപുകാരും ശ്രീലങ്കന്‍ സ്വദേശികളും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ‘ഗോത ഗോ ഹോം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധകര്‍ രംഗത്തെത്തിയത്.
വി​ദേ​ശ​രാ​ജ്യ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ചൊ​വ്വാ​ഴ്ച കൊ​ളം​ബൊ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഗോ​തബ​യ​യെ​യും ഭാ​ര്യ​ ലോമ രാജപക്സെയേയും എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചിരുന്നു. വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്ത് രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​മാ​യ മ​ട്ടാ​ല​യി​ലേ​ക്ക് ക​ട​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടു​വെ​ങ്കി​ലും അ​വി​ടെ നി​ന്ന് രാ​ജ്യാ​ന്ത​ര വി​മാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്തതിനാല്‍ ആ നീക്കവും പാളി. തു​ട​ർ​ന്ന് ക​ട​ൽ മാ​ർ​ഗം ര​ക്ഷ​പ്പെ​ടാ​ൻ നാ​വി​ക സേ​ന​യു​ടെ സ​ഹാ​യം തേടിയിരുന്നു.

Eng­lish Sum­ma­ry: Gotabaya Cross­es to Mal­dives: Rumored to Go to Singapore

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.