21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 15, 2025
April 15, 2025
April 13, 2025
April 11, 2025
April 9, 2025
April 8, 2025
April 7, 2025
April 5, 2025
April 4, 2025

മെട്രോയില്‍ റീല്‍സ് ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ

Janayugom Webdesk
July 21, 2022 4:42 pm

ഇന്‍സ്റ്റഗ്രാം ഇപ്പോള്‍ തുറന്നാല്‍ റീല്‍സ് മാത്രമാണ് കാണാന്‍ സാധിക്കുക. സാഹസികമായ റീല്‍സുകളും അക്കൂട്ടത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ ഹൈദരാബാദിലെ മെട്രോ റെയിലിലാണ് ഇന്‍സ്റ്റാഗ്രാം റീല്‍സിനായി പെണ്‍കുട്ടി നൃത്തം കളിക്കുന്നതാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തമിഴ് ഗാനത്തിനാണ് ചുവടുവയ്ക്കുന്നത്. യുവതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. 

യുവതിയുടെ പ്രവര്‍ത്തി മെട്രോയിലുള്ള മറ്റ് യാത്രക്കാര്‍ ഇഷ്ടപ്പെടുന്നതായി തൊന്നുനില്ലെന്ന കമന്റുകളിലൂടെ നിരവധി പേര്‍ പ്രതികരിച്ചു. പൊതുഗതാഗത സംവിധാനങ്ങളില്‍ അനുവദനീയമാണോ ഇതൊക്കെയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകള്‍ വിനോദ കേന്ദ്രങ്ങളായും നൃത്തവേദികളായും മാറ്റിയോ എന്ന് ഹൈദരാബാദ് മെട്രോ റെയിലിനെ ടാഗ് ചെയ്തുകൊണ്ട് ഒരാളുടെ ചോദ്യം. 

ചൈനയില്‍ തെരുവുകളില്‍ നാടോടികള്‍ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ട്. മനോഹരമായ കാഴ്ചയാണത്. ഹൈദരാബാദില്‍ ഓട്ടോകളില്‍ സ്പീക്കറില്‍ പാട്ടുകള്‍ വയ്ക്കാറുണ്ട്. ഗതാഗതക്കുരുക്കിലൂടെയുള്ള യാത്രകളില്‍ അത് ആശ്വാസമാണെന്ന് ചിലര്‍ യുവതിക്ക് അനുകൂലമായി കുറിച്ചു. ആര്‍ക്കും ഉപദ്രവമുണ്ടാക്കാത്ത ഇത്തരം കാര്യത്തില്‍ എന്തിനാണിത്ര അസഹിഷ്ണുത കാണിക്കുന്നതെന്ന് മറ്റൊരു വ്യക്തി ട്വീറ്റ് ചെയ്തു.

Eng­lish Summary:The young woman did reels in the metro, rail­way take action
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.