19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024

പ്രവാസി വിഷയങ്ങള്‍ ചര്‍ച്ചയായി; നവയുഗം കേന്ദ്രസമ്മേളനം സമാപിച്ചു

Janayugom Webdesk
July 23, 2022 6:17 pm

പ്രവാസികളെ സംബന്ധിച്ച വിവിധ വിഷയങ്ങളും, സംഘടനാപരമായ വിശകലനങ്ങളും, ചർച്ചകളും പൂർത്തിയാക്കി നവയുഗം സാംസ്ക്കാരികവേദി ആറാമത് കേന്ദ്രസമ്മേളനം സമാപിച്ചു.അൽഖോബാർ നെസ്റ്റോ ഹാളിലെ സി കെ ചന്ദ്രപ്പൻ നഗറിലാണ് നവയുഗം കേന്ദ്രസമ്മേളനം നടന്നത്. വിവിധ മേഖല സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും, കേന്ദ്രകമ്മിറ്റി അംഗങ്ങളും, ക്ഷണിതാക്കളും ഉൾപ്പെടെ ഇരുന്നൂറ് പ്രതിനിധികൾ കേന്ദ്രസമ്മേളനത്തിൽ പങ്കെടുത്തു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി സമ്മേളനം ഉത്‌ഘാടനം ചെയ്തു. ഇന്ത്യ രാജ്യത്തെ ഭരിയ്ക്കുന്ന സംഘപരിവാറിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെയും, മുതലാളിത്ത ദാസ്യത്തിനെതിരെയും, വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും, പൊരുതാൻ വേണ്ടി, സാധാരണക്കാരന്റെ അടിസ്ഥാനആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാർപ്പിടം, ജോലി, സാമൂഹികസമത്വം, സാമാന്യനീതി മുതലായവ നേടിയെടുക്കാനുള്ള രാഷ്ട്രീയമാണ് ഒറ്റക്കെട്ടായി ജനാധിപത്യപാർട്ടികൾ ഉയർത്തിപ്പിടിയ്ക്കേണ്ടത് എന്ന് അദ്ദേഹം ഉത്‌ഘാടനപ്രസംഗത്തിൽ പറഞ്ഞു.

ജമാൽ വില്യാപ്പള്ളി, അരുൺ ചാത്തന്നൂർ, അനീഷ കലാം എന്നിവർ അടങ്ങിയ പ്രിസീഡിയവും, എം എ വാഹിദ്, സാജൻ കണിയാപുരം, ദാസൻ രാഘവൻ എന്നിവർ അടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളനനടപടികൾ നിയന്ത്രിച്ചത്. സുശീൽ കുമാർ, സനു മഠത്തിൽ, സന്തോഷ്‌ ചങ്ങോലിക്കൽ എന്നിവർ മിനുട്ട്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു.
സൗദിഅറേബ്യയിലെ പ്രവാസി വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കുക, പ്രവാസി പുനഃരധിവാസത്തിന് കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിയ്ക്കുക, നോർക്കയുടെ പ്രവർത്തനങ്ങൾ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിച്ചു പ്രവാസികൾക്ക് സഹായമേകുക എന്നീ വിഷയങ്ങളിൽ മേൽ അവതരിയ്ക്കപ്പെട്ട പ്രമേയങ്ങൾ സമ്മേളനം ചർച്ച ചെയ്തു പാസ്സാക്കി. ഗോപകുമാർ അമ്പലപ്പുഴ, നിസാം കൊല്ലം, സംഗീത സന്തോഷ്‌ എന്നിവരാണ് ഈ ഔദ്യോഗിക പ്രമേയങ്ങൾ അവതരിപ്പിച്ചത്.
ഉണ്ണി മാധവം രക്തസാക്ഷി പ്രമേയവും, ബിജു വർക്കി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജനറൽ സെക്രട്ടറി എം.എ വാഹിദ് കാര്യറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന് മേൽ നടന്ന ചർച്ചയിൽ വിവിധ മേഖല കമ്മിറ്റികളെ പ്രതിനിധീകരിച്ചു മുരളി പാലേരി, സജീഷ് പട്ടാഴി, ജോസ് കടമ്പനാട്, ജയചന്ദ്രൻ, നന്ദകുമാർ എന്നിവർ പങ്കെടുത്തു.
സമ്മേളനത്തെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി സുനീർ, ന്യൂഏജ് ജിദ്ദ ഭാരവാഹി ലത്തീഫ്, സിപിഐ നേതാവ് കദീർ ഖാൻ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.

സജീഷ് പട്ടാഴി ക്രിഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജീവകാരുണ്യപ്രവർത്തകരെയും, കലാകാരന്മാരെയും, പ്രവാസിയായി 30 വർഷം പൂർത്തിയായ നവയുഗം അംഗങ്ങളെയും, ആതുരസേവനരംഗത്തു മികച്ച സേവനം കാഴ്ച വെച്ച നവയുഗം അംഗങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു. പത്താം ക്‌ളാസ്സ്, പ്ലസ് ടൂ എന്നിവയിൽ ഉയർന്ന വിജയം നേടിയ നവയുഗം അംഗങ്ങളുടെ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
48 അംഗ പുതിയ കേന്ദ്രകമ്മിറ്റിയെയും സമ്മേളനം തെരെഞ്ഞെടുത്തു.കേന്ദ്രസമ്മേളനത്തിന് ദാസൻ രാഘവൻ സ്വാഗതവും, ബിനു കുഞ്ഞു നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: Expa­tri­ate issues were dis­cussed; The Nava Yuga Cen­tral Con­fer­ence has concluded

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.