6 May 2024, Monday

Related news

May 6, 2024
May 5, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
April 30, 2024
April 29, 2024
April 28, 2024

ബിഹാറില്‍ വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചു; ആറ് മരണം

Janayugom Webdesk
July 24, 2022 6:09 pm

പടക്ക വ്യവസായിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു. ബിഹാറിലാണ് സംഭവം. സരന്‍ ജില്ലയിലെ ഖുദായ് ബാഹ് ഗ്രാമത്തില്‍ ഖൈറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഷാബിർ ഹുസൈൻ എന്നയാളുടെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചപ്പോള്‍ ബാക്കി ഭാഗത്തേക്ക് പടരുകയായിരുന്നു. 

വീട് പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. വീടിന്റെ ഭൂരഭാഗവും ഇടിഞ്ഞു വീണെന്നും പൊലീസ് പറഞ്ഞു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ എട്ട് പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഫോടനക്കാരണം അന്വേഷിച്ച് വരികയാണ്. 

ഫോറന്‍സിക് വകുപ്പ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ അറിയിച്ചു. പടക്കള്‍ വീടിനുള്ളില്‍ വച്ചാണ് നിര്‍മ്മിച്ചിരുന്നത്. തുടര്‍ച്ചയായി ഒരു മണിക്കൂറോളം സ്ഫോടന ശബ്ദം കേട്ടതായും പൊലീസ് അറിയിച്ചു. 

Eng­lish Summary;Firecrackers stored at home explode in Bihar; Six deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.