23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

പ്ലസ് വണ്‍ ട്രയൽ അലോട്ട്മെന്റ് ഈ മാസം 28ന്

Janayugom Webdesk
തിരുവനന്തപുരം
July 26, 2022 8:36 am

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശന സമയക്രമത്തില്‍ മാറ്റം. 28ന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മൂന്നിനാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തുന്നത്. ഓഗസ്റ്റ് 20നാണ് പ്രധാന അലോട്ട്മെന്റ് അവസാനിക്കുകയും 22ന് ക്ലാസുകൾ ആരംഭിക്കുകയും ചെയ്യും. ഓഗസ്റ്റ് 23 മുതൽ 30 വരെയായിരിക്കും സപ്ലിമെന്ററി പ്രവേശനം നടത്തുക. സ്‌പോര്‍ട്‌സ് ക്വാട്ട ഒന്നാംഘട്ട അലോട്ട്മെന്റ് ഓഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെന്റ് 17നും പ്രസിദ്ധീകരിക്കും. 

കമ്മ്യൂണിറ്റി ക്വാട്ടയിൽ അടുത്ത മാസം ആറോടെ ഡാറ്റ എൻട്രി പൂർത്തിയാക്കി ഒൻപതോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് അഡ്മിഷൻ ആരംഭിക്കും. മാനേജ്‌മെന്റ്, അൺഎയ്ഡഡ് പ്രവേശനം ഓഗസ്റ്റ് ആറോടെ ആരംഭിച്ച് 20ഓടെ അവസാനിപ്പിക്കും. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി ഇന്നലെ വൈകിട്ടോടെ അവസാനിച്ചിരുന്നു. ഈ മാസം 11 ന് ആരംഭിച്ച അപേക്ഷാ സമർപ്പണം സിബിഎസ്ഇ വിദ്യാർത്ഥികൾക്കു വേണ്ടി നീട്ടി നൽകിയതോടെയാണ് സമയക്രമം പുനഃക്രമീകരിച്ചത്. 

Eng­lish Summary:Plus one tri­al allot­ment on 28th of this month
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.