10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024

എതിര്‍പ്പ് അവഗണിച്ച് വിവാഹം; മകളെയും മരുമകനെയും അരിവാളിന് വെട്ടികൊന്ന് പിതാവ്

Janayugom Webdesk
തൂത്തുക്കുടി
July 26, 2022 2:11 pm

ദുരഭിമാനത്തെ തുടര്‍ന്ന് മകളെയും ഭര്‍ത്താവിനെയും കൊലപ്പെടുത്തി കേസില്‍ പിതാവ്. തൂത്തികുടി ജില്ലയിലെ വീരപ്പട്ടി ഗ്രാമത്തിലാണ് മുത്തുക്കുട്ടി(50) എന്നയാള്‍ മകള്‍ രേഷ്മയെയും മരുമകന്‍ മാണിക്കരാജ്(26)നെയും അരിവാള്‍ കൊണ്ട് വെട്ടികൊന്നത്. മകളുടെ പ്രണയത്തിന് എതിരായിരുന്ന മുത്തുക്കുട്ടി വിവാഹത്തിന് ശേഷം ഗ്രാമത്തിലെത്തിയ ഇരുവരെയും ഭീക്ഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പഞ്ചായത്ത് ഗ്രാമത്തില്‍ താമസിക്കാന്‍ ഇരുവര്‍ക്കും അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് രേഷ്മയും മണിക്കരാജും വീട്ടിലുള്ളപ്പോളാണ് മുത്തുകുട്ടി വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു. കോവില്‍പ്പട്ടിയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് രേഷ്മ, മണിക്കരാജ് ദിവസവേദനക്കാരനുമാണ്. എട്ടയാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം തൂത്തുക്കുടി ഗവണ്‍മെന്റ് ആശുപത്രില്‍ പോസ്റ്റമോര്‍ട്ടത്തിനായി എത്തിച്ചിരിക്കുകയാണ്. 

Eng­lish Sum­ma­ry: Man kills daugh­ter, son-in-law with sick­le in TN Tuticorin
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.