വാനര വസൂരിക്കെതിരായ വാക്സിൻ വികസിപ്പിക്കുന്നതിന് താല്പര്യപത്രം ക്ഷണിച്ച് കേന്ദ്രസർക്കാർ. രാജ്യത്ത് രോഗികള്‍ കൂടുന്നതിന് പിന്നാലെയാണിത്. വാക്സിൻ വികസിപ്പിക്കുന്നതിനും രോഗനിർണയത്തിനുള്ള ഡയഗനോസ്റ്റിക് കിറ്റുകൾ വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള താല്പര്യ പത്രമാണ് സർക്കാർ ക്ഷണിച്ചത്.
പരിചയസമ്പന്നരായ വാക്സിൻ നിർമ്മാതാക്കളിൽ നിന്നും ഇൻ‑വിട്രോ ഡയഗ്നോസ്റ്റിക് (ഐവിഡി) കിറ്റ് നിർമ്മാതാക്കളിൽ നിന്നും അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണെന്ന് ഐസിഎംആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വാനര വസൂരിക്കെതിരെ 2019, 2022 വർഷങ്ങളിൽ ഒരു വാക്സിനും (എംവിഎ‑ബിഎൻ), പ്രത്യേക ചികിത്സയും (ടെക്കോവിരിമാറ്റ്) അംഗീകരിച്ചിട്ടുണ്ടെങ്കിലും പ്രതിരോധ നടപടികൾ ഇതുവരെ വ്യാപകമായി ലഭ്യമല്ലെന്ന് ഐസിഎംആർ പറഞ്ഞു. ആഗോള തലത്തിൽ രോഗം പടരുന്ന സാഹചര്യത്തില്‍ വാനര വസൂരിയെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:Vaccine against monkeypox; The Center has invited expression of interest
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.