23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 28, 2023
November 29, 2022
September 16, 2022
September 13, 2022
September 5, 2022
September 2, 2022
August 23, 2022
August 17, 2022
August 15, 2022
August 13, 2022

വാനരവസൂരി; ഇന്ത്യയില്‍ കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 31, 2022 10:21 pm

രാജ്യത്ത് കൂടുതല്‍ പേരില്‍ വാനര വസൂരി ലക്ഷണങ്ങള്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ എട്ട് വയസുകാരനില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി.
കുട്ടിയുടെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ കുട്ടിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
അതിനിടെ ബംഗളുരില്‍ വാനര വസൂരി രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആള്‍ക്ക് ചിക്കന്‍ പോക്സ് ആണെന്ന് സ്ഥിരീകരിച്ചു.
എത്യോപ്യയില്‍ നിന്നും ബംഗളുരുവിലെത്തിയ മധ്യവയസ്കനില്‍ വാനര വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പരിശോധനാ ഫലത്തില്‍ ഇയാള്‍ക്ക് വാനര വസൂരി അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം രണ്ട് രോഗങ്ങളുടെയും ലക്ഷണങ്ങള്‍ സമാനമായത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിലരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ഇതുവരെ നാല് വാനര വസൂരി കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് കേസുകള്‍ കേരളത്തിലും ഒരെണ്ണം ഡല്‍ഹിയിലുമാണ്.

Eng­lish Sum­ma­ry: Mon­key­pox; Symp­toms more com­mon in India

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.