23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 11, 2024
July 5, 2024
June 24, 2024
June 24, 2024
June 22, 2024
July 5, 2023
June 19, 2023
June 13, 2023
June 2, 2023
May 26, 2023

പ്ലസ് വൺ അലോട്ട്മെന്റ്; തിരുത്തലിനുള്ള സമയം ഇന്ന് അവസാനിക്കും

Janayugom Webdesk
തിരുവനന്തപുരം
August 1, 2022 11:36 am

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് അ‌ഞ്ച് മണി വരെയാണ് സമയം നീട്ടി നൽകിയിരുന്നത്. ട്രയൽ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ പരിഗണിച്ചായിരുന്നു നടപടി.

ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച് രണ്ടാം ദിവസവും അലോട്ട്മെന്റ് പരിശോധിക്കാനായില്ലെന്ന് വ്യാപക പരാതിയുയർന്നിരുന്നു. ഇതേത്തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. ശനിയാഴ്ച 11.50 വരെ 1,76,076 പേർ അലോട്ട്മെന്റ് പരിശോധിച്ച് 47,395 പേർ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുകയോ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുമുണ്ട്.

Eng­lish summary;Plus one allot­ment; The time for cor­rec­tion ends today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.