കൊച്ചി — കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) വിവിധ പി ജി കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള
ഒന്നാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. അപേക്ഷയോടൊപ്പം നൽകിയ ഓപ്ഷന് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികൾക്ക് അലോട്ട്മെൻറ് നൽകിയിരിക്കുന്നത്.
ഒന്നാം ഘട്ട അലോട്ട്മെൻറിൽ പ്രവേശനം ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ നിശ്ചിത ഫീസ് അടച്ച് ആഗസ്റ്റ് 05 മുതല്‍ ആഗസ്റ്റ് 10 വരെയുള്ള ദിവസങ്ങളില്‍ അഡ്മിഷന് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ കുഫോസ് വെബ് സൈറ്റിൽ (www.kufos.ac.in) ഫോണ്‍— 0484–2701085.
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല, ആഗസ്റ്റ് മൂന്നിന് ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസ്സിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ ആയുർവ്വേദ പഞ്ചകർമ്മ ആന്റ് ഇന്റർനാഷണൽ സ്പാ തെറാപ്പി പ്രവേശനത്തിന്റെ ഭാഗമായുള്ള ശാരീരികക്ഷമതാപരീക്ഷയും അഭിമുഖവും ആഗസ്റ്റ് 11ലേക്ക് മാറ്റിയതായി സർവ്വ കലാശാല അറിയിച്ചു. സമയം രാവിലെ 10ന്.
English Summary:Kufossil PG entry; First list published
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.