26 June 2024, Wednesday
KSFE Galaxy Chits

ജന്മിമേധാവിത്വത്തെ എതിര്‍ത്ത മൊയാരത്ത് ശങ്കരനെന്ന പോരാളി

വലിയശാല രാജു
August 4, 2022 7:00 am

സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായിരുന്നു മൊയാരത്ത് ശങ്കരൻ (1889–1948). തലശേരിയിലാണ് ജനനം. കോൺഗ്രസുകാരനായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു. കോൺഗ്രസിന്റെ ചരിത്രം ആദ്യം മലയാളത്തിൽ എഴുതിയത് ഇദ്ദേഹമാണ്. സവർണ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ജന്മിമേധാവിത്വത്തെ മൊയാരത്ത് എതിർത്തിരുന്നു. 1917ലെ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യവസാനം മൊയാരത്ത് ശങ്കരൻ പങ്കെടുത്തിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടനെ സഹായിക്കാൻ സമ്മേളനം തീരുമാനിച്ചപ്പോൾ അതിനെ നഖശിഖാന്തം എതിർത്തത് ശങ്കരനായിരുന്നു. തുടർന്ന് നിയമലംഘന സമരവുമായി ബന്ധപ്പെട്ട് ജയിലിലായി. ജയിൽ മോചിതനായപ്പോൾ ഒരു തികഞ്ഞ വിപ്ലവകാരിയായി.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. കമ്മ്യൂണിസ്റ്റുകാരനായതോടെ കോൺഗ്രസുകാർ തന്നെ തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കള്ളക്കേസിൽപ്പെടുത്തി കണ്ണൂർ സബ്‌ജയിലിലേക്ക് അയച്ചു. അവിടെ ക്രൂരമായ പൊലീസ് മർദ്ദനമായിരുന്നു. അവിടെക്കിടന്നാണ് ഈ ധീരവിപ്ലവകാരി 1948 മേയ് 12ന് മരണമടയുന്നത്. ബന്ധുക്കൾക്ക് ശവശരീരം കാണാനുള്ള അവസരംപോലും നല്കിയില്ല. ജയിൽ വളപ്പിലെവിടെയോ ആണ് അടക്കം ചെയ്തത്. മൊയാരത്ത് എഴുതിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ചരിത്ര പുസ്തകത്തിന് കേസരി എ ബാലകൃഷ്ണപിള്ളയായിരുന്നു അവതാരിക എഴുതിയത്. എന്റെ ജീവിതം എന്ന പേരിൽ ആത്മകഥയും എഴുതിട്ടുണ്ട്.

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.