മഴക്കെടുതിയില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് പകല്‍വീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവും മുന്‍ വാര്‍ഡ് മെംബറുമായ വ്യക്തി ശ്രമിക്കുന്നതായി പരാതി. നെടുങ്കണ്ടം പഞ്ചായത്ത് വാര്‍ഡ് 13ലെ പകല്‍വീട്ടില്‍ താമസിക്കുന്ന ഷൈജി, ഭര്‍ത്താവ് മാര്ട്ടിന്, സമീപവാസികളായ മോഹിനി ചന്ദ്രന്, വിജയകുമാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഷൈജിക്ക് സ്വന്തമായുള്ള 5 സെന്റ് ഭൂമിയിലാണ് താമസിച്ചിരുന്നത്. സമീപകാലത്ത് താമസിച്ചിരുന്ന ഷെഡ് കനത്ത മഴക്കിടെ തകര്‍ന്നു. ഇതോടെ വാര്‍ഡ് മെംബറും പഞ്ചായത്ത് സെക്രട്ടറിയും ഇടപെട്ട് പകല്‍ വീട്ടിലേക്ക് മാറ്റി. ലൈഫ് മിഷന് ഗുണഫോക്തൃ പട്ടികയില്‍ വാര്‍ഡ് തലത്തില്‍ ഒന്നാം സ്ഥാനത്താണ് കിടക്കുന്നത്.
വീട് നിര്‍മാണം പൂര്‍ത്തിയാക്കി മാറാനാണ് തീരുമാനിച്ചിരുന്നത്. കൂലിപ്പണിയാണ് ഉപജീവന മാര്‍ഗം. ഇതിനിടെ മുന്‍ വാര്‍ഡ് മെംബറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ജോയി കുന്നുവിള പകല്‍ വീട്ടില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവര്‍ക്ക് പരാതി നല്കി. പൊലീസ് സ്റ്റേഷനില്‍ ജോയി കുന്നുവിള നല്കിയ പരാതിയില്‍ വിളിച്ചു വരുത്തുകയും ഒരു മാസത്തിനുള്ളില്‍ പകല്‍ വീട്ടില്‍ നിന്നും ഒഴിവാകണമെന്ന് പൊലീസും നിര്‍ദ്ദേശിച്ചു. ഇതോടെ ഷൈജിയുടെ കുടുംബം ബുദ്ധിമുട്ടിലായിരിക്കുകയാണ്. മെംബറായിരുന്ന സമയത്ത് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത് സ്വന്തം പുരയിടത്തിലെന്നും പകല്‍ വീട് നിര്‍മാണം നടക്കുന്നതിനിടെ ഇലക്ഷനോട് അനുബന്ധിച്ച് തുക വകമാറ്റി സ്വന്തം അക്കൗണ്ടിലാക്കിയെന്നും ഭവന പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഒരോരുത്തരില്‍ നിന്നും കമ്മിഷന് കൈപ്പറ്റിയതായും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
English Summary: Congress leader’s attempt to evict the family who sought shelter in the Pakalveedu
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.