27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 29, 2024
November 28, 2024
November 26, 2024
November 26, 2024
November 17, 2024
November 16, 2024
November 16, 2024
November 12, 2024
October 20, 2024

പാചകപ്പുരയിലെ അമ്മമനസ്സിന് സ്നേഹവീട് ഒരുങ്ങി

Janayugom Webdesk
കോഴിക്കോട്
August 6, 2022 3:26 pm

കോഴിക്കോട് മാറാട് ജിനരാജദാസ് എഎൽപി സ്കൂളിലെ പാചക തൊഴിലാളിയായ എഴുത്തുപുരക്കൽ വനജയ്ക്കും കുടുംബത്തിനും വിദ്യാലയത്തിന്റെയും മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി നന്മവീട് ഒരുങ്ങി. അർബുദബാധിതയായി രോഗബാധിതനായ ഭർത്താവിനും രണ്ട് പെൺമക്കൾക്കും ഒപ്പം ചോർന്നൊലിക്കുന്ന കൂരയിൽ ആയിരുന്നു വനജയുടെ താമസം.

അസുഖബാധിതയായതോടുകൂടി ജീവിതം വഴിമുട്ടിയ ഘട്ടത്തിലാണ് വിദ്യാലയവും പിടിഎയും ജനകീയ പങ്കാളിത്തത്തോടെ വനജയ്ക്ക് വീടെന്ന സ്വപ്നത്തിന് തുടക്കമിട്ടത്. മൂന്ന് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി ഗൃഹനിർമ്മാണം ആരംഭിച്ചിട്ട് ഒൻപത് മാസം കഴിഞ്ഞു. വി കെ പി ചാരിറ്റബിൾ ഫൗണ്ടേഷൻ ആണ് ആദ്യ സംഭാവന നൽകി ഗൃഹനിർമ്മാണത്തിന് ഒപ്പം നിന്നത്.

പിടിഎ, അധ്യാപകർ, വിരമിച്ച അധ്യാപകർ, നാട്ടുകാർ, സുമനസ്സുകൾ എന്നിവരുടെ കൈസഹായത്തോടെ വി പി സുനീർ കൺവീനറും കെ സിദ്ധാർത്ഥൻ ചെയർമാനുമായുള്ള ഗൃഹനിർമ്മാണ കമ്മിറ്റി 17 ലക്ഷം രൂപ സ്വരൂപിച്ച് മുഴുവൻ പണികളും പൂർത്തീകരിച്ചാണ് നിർധന കുടുംബത്തിന് താക്കോൽ കൈമാറുന്നത്. ഇന്ന് വൈകിട്ട് ആറുമണിക്ക് മുൻ എം എൽ എ യും സ്കൂൾ മാനേജരുമായ വി കെ സി മമ്മദ്കോയ ഇതൾ എന്ന പുതിയ വീടിന്റെ താക്കോൽദാനം വാർഡ് കൗൺസിലർ വാടിയിൽ നവാസിന്റെ സാന്നിധ്യത്തിൽ നിർവഹിക്കും. ചടങ്ങിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.

Eng­lish summary;home is ready for school kitchen worker

You may also like this video;

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.