17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഗുജറാത്തില്‍ ബിജെപിക്ക് കനത്തവെല്ലുവിളിയുമായി ആംആദ്മി; വ്യാപാര‑വാണിജ്യമേഖലക്കായി പ്രത്യേകവാഗ്ധാനങ്ങള്‍, ഗോധക്ക് പുറത്തായി കോണ്‍ഗ്രസ്

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
August 6, 2022 4:09 pm

ഗുജറാത്തില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ആംആദ്മിപാര്‍ട്ടി സജീവമായി. പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ കെജിരിവാള്‍ സൗരാഷട്ര മേഖലയില്‍ നടത്തിയ രണ്ട് യോഗങ്ങളും , വെരാവലില്‍ നടത്തിയ പൊതു യോഗവും പാര്‍ട്ടി അണികളിും പ്രവര്‍ത്തകര്‍ക്കിടയിലും വന്‍ ആവേശമാണ് സൃഷ്ടിച്ചിട്ടുളളത്. സംസ്ഥാനത്തെ വ്യപാര‑വ്യവസാ രംഗത്തെ പ്രമുഖരുമായി നടത്തിയ കൂട്ടിക്കാഴ്ചയും ഏറെ പ്രയോജനപ്രദമായിരിക്കുന്നു.ബിജെപിയെ പിന്തുണച്ചിരുന്ന സമുദായങ്ങള്‍ ഉള്‍പ്പെടെ കെജിരിവാള്‍ പങ്കെടുത്ത യോഗങ്ങളില്‍ സംബന്ധിച്ചിരുന്നു. ഇതും ഭരണകക്ഷിക്ക് തലവേദനസൃഷ്ടിച്ചിരിക്കുകയാണ്. 

അവര്‍ക്ക് പ്രധാനമായും അഞ്ചു വാഗ്ധാനങ്ങളാണ് നല്‍കിയത്. ആംആദ്മി പര്‍ട്ടിയെ ഗുജറാത്തില്‍ അധികാരത്തില്‍ എത്തിച്ചാല്‍ സര്‍ക്കാര്‍ വ്യവസായികളെയും, വ്യാപികളെയും അംഗീകരിക്കുകയും, അവരെ വിശ്വാസത്തിലെടുക്കുെന്നും, വാറ്റ് റീഫണ്ട് നല്‍കുമെന്നും, അതിനായി ആറുമാസത്തിനകം അനുമതി നല്‍കും, ജിഎസ്ടി ലളിതമാക്കും, സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തിച്ച് അഴിമതി ഇല്ലാതാക്കൂം.തുടങ്ങിയ വാഗ്ധാനങ്ങളാണ് കെജിരിവാള്‍ വ്യാപരപ്രതിനിധികള്‍ക്ക് മുമ്പില്‍ വെച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന സ്വന്തം സംസ്ഥാനത്ത് ബിജെപി ശരിക്കും പ്രതിപക്ഷത്ത് നിന്നും വല്ലാത്തൊരു സമ്മര്‍ദം നേരിടുന്നത് ഇത് ആദ്യമായിട്ടാണ്. ഇത്തവണ പല കാവിക്കോട്ടകളും തകര്‍ന്നടിയും, നേരത്തെ ആംആദ്മി പാര്‍ട്ടി സൂറത്തില്‍ വന്‍ മുന്നേറ്റം നടത്തിയതും ബിജെപി തെല്ലുമന്നല്ല അങ്കലാപ്പിലാക്കിയിട്ടുള്ളത്.

നിലവില്‍ ട്രെന്‍ഡ് എല്ലാം എഎപിക്ക് അനുകൂലമാണ്. ബിജെപി മദ്യ ദുരന്തത്തില്‍ പ്രതിസന്ധിയിലാണ്. അതുപോലെ കോണ്‍ഗ്രസ് വിഷയങ്ങളൊന്നുമില്ലാതെയും വിഭാഗീയതയിലും വീണ് കിടക്കുകയാണ്. എന്നാല്‍ എഎപി കൃത്യമായ വിഷയങ്ങളാണ് ഉന്നയിക്കുന്നത്. ആംആദ്മി പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടിയില്‍ സ്വീകാര്യതയുള്ള പ്രാദേശിക നേതാക്കള്‍ കൂടി വരുന്നത് ബിജെപി ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇത്തവണ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരിക്കില്ല മത്സരമെന്നും ഉറപ്പാവുന്നു. മൂന്നാമതൊരു ശക്തി കുറച്ച് കാലത്തിന് ശേഷമാണ് ഗുജറാത്തില്‍ സജീവമാകുന്നത്. ബിജെപി, കോണ്‍ഗ്രസ് ബദല്‍ ഗുജറാത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്‍റെ പ്രതിഫലനമായിരിക്കും ഗുജറാത്ത് നിയമസഭാ തെര‍ഞെടുപ്പ് ഫലം.കെജ്രിവാളിന്റെ തുടര്‍ച്ചയായുള്ള സന്ദര്‍ശനമാണ് ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായി കാര്യങ്ങളെ മാറ്റിയത്. 

തുടര്‍ച്ചയായി സാധാരണക്കാരെ ലക്ഷ്യമിട്ടാണ് എഎപിയുടെ പ്രഖ്യാപനങ്ങളെല്ലാം. ബിജെപി ഭരണത്തിനെതിരേ ശക്തമായ വികാരം നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. എല്ലാ ആഴ്ച്ചയും കെജ്രിവാള്‍ സംസ്ഥാനത്ത് എത്തുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തിലെ ബിസിനസുകാരെകണ്ടതോടെ ആമേഖലയില്‍ വന്‍ ഉണര്‍വാണ് ഉണ്ടായിരിക്കന്നത്. ആദിവാസികളെ കാണുകയും അവരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തതോടെ ഏറെ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. . ജാംനഗര്‍, ഛോട്ടാഉദേപൂര്‍ എന്നിവിടങ്ങളിലും വന്‍ പ്രതികരണമാണ്.സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം ആദിവാസികള്‍ക്കുണ്ട്. അവിടെയാണ് എഎപി നോട്ടമിട്ടിരിക്കുന്നത്. നേരത്തെ എഎപിയെ അവഗണിച്ച് വിട്ടതാണ് ബിജെപി. അവരെന്ത് പറഞ്ഞാലും കാര്യമാക്കേണ്ടെന്നായിരുന്നു കേന്ദ്ര നേതൃത്വം നല്‍കിയ നിര്‍ദേശം. എന്നാല്‍ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. ഗുജറാത്തില്‍ എഎപി എന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും. വാക്കുപാലിക്കുന്നവരാണെന്ന ഇമേജും അവര്‍ക്കുണ്ട്. രാഷ്ട്രീയത്തിലെ സത്യസന്ധതയാണ് അവര്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്നത്. 

എഎപിയില്‍ നിന്ന് വന്ന വ്യക്തിപരമായ പല ആക്രമണങ്ങളും ബിജെപിയുടെ നിലപാട് മാറുന്നതിന് ഇടയാക്കിയിട്ടുണ്ട്സൗരാഷ്ട്ര മേഖലയില്‍ ബിസിനസുകാരുടെയും വ്യാപാരികളുടെയും യോഗം കെജ്രിവാള്‍ കഴിഞ്ഞയാഴ്ച്ച ചേര്‍ന്നതാണ്. ഇത് ഗുജറാത്തിലെ മാറി കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിലെ പുതിയ അധ്യായമാണ്. ജൂലായ് 26നായിരുന്നു ഈ യോഗം. ടൗണ്‍ ഹൗള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. ഗുജറാത്തില്‍ ഭരണം പോലുമില്ലാത്ത ഒരു പാര്‍ട്ടിക്ക് വേണ്ടിയാണിത്. ജിഎസ്ടി അടക്കമുള്ള വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ചയായി. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചായിരിക്കും എഎപിയുടെ പ്രകടന പത്രിക വരാന്‍ പോകുന്നത്. വാറ്റ് റീഫണ്ട് ആറ് മാസത്തിനുള്ളില്‍ ക്ലിയര്‍ ചെയ്യും, ജിഎസ്ടി ലഘൂകരിക്കും എന്നിവ ഇവര്‍ക്ക് കെജ്രിവാള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വ്യാപാര മേഖല ഈ യോഗത്തില്‍ പങ്കെടുക്കുന്നതിനോട് ബിജെപിക്ക് താല്‍പര്യമില്ലായിരുന്നു. പലരെയും വിളിച്ച് പോവരുതെന്നും പറഞ്ഞിരുന്നു. 

എന്നാല്‍ ഭൂരിപക്ഷവും ഇതില്‍ പങ്കെടുത്തു. സൗജന്യ വൈദ്യുതി വ്യാപാര മേഖലയ്ക്കായി നല്‍കുമോ എന്നാണ് ഇവര്‍ ചോദിക്കുന്നത്. അത് മാത്രമല്ല ബിജെപിയുടെ കാലത്ത് ചെറുകിട ഇത്തരം വ്യാപാരങ്ങള്‍ സര്‍വതും തകര്‍ന്ന് പോയി എന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുകൊണ്ട് പുതിയതായി എന്തെങ്കിലും ആംആദ്മിയില്‍ നിന്ന് പ്രതീക്ഷിക്കാമോ എന്നര്‍ത്ഥത്തില്‍ പോയതാണെന്ന് ഇവര്‍ പറയുന്നു. എഎപിയുടെ വേഗത്തിലുള്ള ഈ വ്യാപനമാണ് ബിജെപിയെ മാറി ചിന്തിപ്പിച്ചത്. വളരെ അഗ്രസീവായി തന്നെ ഇതിനെ പ്രതിരോധിക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് എഎപിയെ അഗവണിക്കുകയാണ്. ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടമെന്ന് രഘു ശര്‍മ പറഞ്ഞു. . എഎപി ഇതിനോടകം സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ സംസ്ഥാനത്ത് ബിജെപിക്കും, കോണ്‍ഗ്രസിനും ബദലായി മുന്നേറുകയാണ്. രാജ്യത്താകമാനം ഈ രണ്ടു കക്ഷികള്‍ക്കും ബദലായി ഉണ്ടാകുന്ന കൂട്ടായ്മയായി രാഷട്രീയ നിരീക്ഷകര്‍ കാണുകയാണ് 

Eng­lish Sum­ma­ry: Aam Aad­mi gives tough chal­lenge to BJP in Gujarat; Spe­cial promis­es for trade and com­merce sec­tor, Con­gress out of Godha

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.