23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 27, 2024
November 15, 2024
October 28, 2024
October 25, 2024
October 24, 2024
October 23, 2024
October 20, 2024
October 19, 2024
October 11, 2024

ഇന്ത്യ‑യുഎഇ വിമാന നിരക്കുകള്‍ വര്‍ധിക്കും

Janayugom Webdesk
കൊച്ചി
August 6, 2022 10:12 pm

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കും. ഈ മാസം 15ന് ശേഷം 45 മുതല്‍ 50 ശതമാനം വരെയാണ് നിരക്ക് വര്‍ധന ഉണ്ടാവുക. പ്രവാസികള്‍ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നതും വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ധിച്ചതുമാണ് ടിക്കറ്റ് നിരക്ക് വര്‍ധിക്കാൻ കാരണം. കൊച്ചി ദുബായ് ടിക്കറ്റ് നിരക്ക് 75,417 രൂപയോളമെത്തുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് 32,316 രൂപയാണ് ഈടാക്കുന്നത്. സെപ്റ്റംബറില്‍ ഇത് ഇരട്ടിയായി ഉയരും.
ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവില്‍ 20,039 രൂപയാണ്. ഇതില്‍ 10,705 രൂപവരെ വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 14,000 രൂപയോളമാണ് അധിക വര്‍ധനവ് ഉണ്ടാവുക. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മടങ്ങേണ്ട താമസക്കാരെ എയര്‍ലൈനുകള്‍ പരമാവധി ചൂഷണം ചെയ്യുകയാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലും റെക്കോഡ് വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

Eng­lish Sum­ma­ry: India-UAE flight fares will increase

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.