യുവാക്കള്‍ക്ക് വേണ്ടിയുള്ള സാംസ്‌കാരിക ഉത്സവമാണെന്ന് ആസാദി കാ അമൃത് മഹോത്സവ് എന്ന് പ്രധാനമന്ത്രി നേരേന്ദ്രമോഡി അഭിപ്രായപ്പെട്ടു. അത് യുവാക്കള്‍ക്കിടയില്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യാനുള്ള അടങ്ങാത്ത അഭിനിവേശം നിറയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന മൂന്നാമത്തെ ദേശീയ സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
സ്വാതന്ത്ര്യസമര കാലത്ത് കണ്ട ദേശസ്നേഹം അഭൂതപൂര്‍വമായിരുന്നു. അതേ തീക്ഷ്ണതയാണ് നമ്മുടെ ഇന്നത്തെ തലമുറയില്‍ വളര്‍ത്തിയെടുക്കേണ്ടതും രാഷ്ട്രനിര്‍മാണത്തിനായി വഴിതിരിച്ചുവിടേണ്ടതും അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവ് രാജ്യത്ത് ദേശസ്‌നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നും രാഷ്ട്രനിര്‍മാണ ദൗത്യവുമായി യുവാക്കള്‍ക്ക് വൈകാരിക ബന്ധം സ്ഥാപിക്കുന്നതിനുള്ള മികച്ച അവസരമാണിതെന്നും കൂട്ടിച്ചേര്‍ത്തു.പ്രാദേശിക തലത്തില്‍ ട്രൈബല്‍ മ്യൂസിയങ്ങള്‍ നിര്‍മിച്ച് ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകള്‍ക്ക് ജനങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ലാ ഗണേശന്‍, മുഖ്യമന്ത്രി മമത ബാനര്‍ജി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പ്രതിപക്ഷ എം.പിമാരായ ഫാറൂഖ് അബ്ദുല്ല, ശരദ് പവാര്‍, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്ത മറ്റ് കമ്മിറ്റി അംഗങ്ങള്‍.ആസാദി കാ അമൃത് മഹോത്സവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 60,000 പരിപാടികള്‍ സംഘടിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തില്‍ വിശദീകരിച്ചു.
English Summary: New generation should be patriotic: PM
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.