25 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 20, 2024
September 29, 2024
September 6, 2024
August 29, 2024
August 27, 2024
August 23, 2024
July 19, 2024
July 18, 2024
May 13, 2024
May 6, 2024

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

Janayugom Webdesk
കണ്ണൂര്‍
August 8, 2022 6:48 pm

കണ്ണൂർ: മുതിർന്ന പത്രപ്രവർത്തകനും ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകനുമായ പി കെ കുഞ്ഞനന്തൻ നായർ (ബെർലിൻ കുഞ്ഞനന്തൻ നായർ) അന്തരിച്ചു. 96 വയസായിരുന്നു. നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. ബാലസംഘത്തിന്റെ ആദ്യരൂപമായ ബാലഭാരതസംഘത്തിന്റെ പ്രഥമ സെക്രട്ടറിയായാണ്‌ പൊതുരംഗത്തെത്തിയത്‌. 1943ൽ ബോംബെയിൽ ചേർന്ന സിപിഐ ഒന്നാം കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. 1943ല്‍ ആദ്യ സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തു. ബോംബെ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ സിപിഐ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
ദീര്‍ഘകാലം ബ്ലിറ്റ്‌സ്‌ വാരികയുടെ യൂറോപ്യൻ ലേഖകനായി ബർലിൻ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചു. കിഴക്കൻ ജർമ്മൻ സർക്കാരിന്റെ സ്‌റ്റാർ ഓഫ്‌ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ്‌ ഉൾപ്പെടെ നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.
ഭാര്യ: സരസ്വതിയമ്മ. മകൾ: ഉഷ (ബർലിൻ). മരുമകൻ: ബർണർ റിസ്‌റ്റർ.
നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ അനുശോചിച്ചു. 

Eng­lish Sum­ma­ry: Senior com­mu­nist leader Berlin Kun­janan­than Nair passed away

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.