2 May 2024, Thursday

Related news

April 29, 2024
April 19, 2024
February 16, 2024
January 19, 2024
January 13, 2024
December 27, 2023
December 12, 2023
November 24, 2023
November 20, 2023
November 16, 2023

12 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; ആരോപണം പോക്സോ കേസിലെ പ്രതിയായ പിതാവ് പ്രേരിപ്പിച്ചതിനാല്‍

Janayugom Webdesk
കണ്ണൂര്‍
August 12, 2022 8:52 am

12 പെണ്‍കുട്ടികളെ ലഹരി നല്‍കി സഹപാഠി പീഡിപ്പിച്ചവെന്ന കേസില്‍ ആരോപണം മാധ്യമങ്ങള്‍ക്ക് നേരിട്ട് നല്‍കുകയും പെണ്‍കുട്ടിയെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കുട്ടിയുടെ പിതാവ് പോക്സോ കേസിലെ പ്രതി. മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്രയിലെ ഖര്‍ഗര്‍ പൊലീസ് ഇയാള്‍ക്കെതിരെ രണ്ടുവര്‍ഷം മുന്‍പ് പോക്സോ കേസ് എടുത്തിരുന്നു. ഈ കേസില്‍ ഇദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ് പരാതിക്കാരി.

അതേസമയം, പീഡനം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായില്ല. തനിക്കുപുറമെ, 11 പെണ്‍കുട്ടികളെക്കൂടി ആണ്‍കുട്ടി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞെങ്കിലും അത് വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ നിഗമനം. സ്‌കൂള്‍ അധികൃതരും ഈ മൊഴികള്‍ വ്യാജമാണെന്ന് പറയുന്നു. കാരണം, വേറൊരു കുട്ടിയും പരാതിയുമായി വന്നിട്ടില്ല.

താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്ന് ആണ്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചു. കഞ്ചാവ് തരുന്ന ആളുകളുടെ പേര് അറിയില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നുമാണ് പറയുന്നത്. ഈ ആണ്‍കുട്ടിക്ക് കഞ്ചാവ് നല്‍കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം മയക്കുമരുന്ന് തന്നതെന്നാണ് ആണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. കഞ്ചാവും ഹുക്കയും വലിക്കുന്ന ചിത്രം പെണ്‍കുട്ടി സ്വയം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Eng­lish sum­ma­ry; 12 girls molest­ed case; As the alle­ga­tion was insti­gat­ed by the accused father in the POCSO case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.