19 December 2024, Thursday
KSFE Galaxy Chits Banner 2

സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം; സഖാവ് കെ ദാമോദരന്‍ മെമ്മോറിയല്‍ അഖിലേന്ത്യ ചെസ്സ് ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം

Janayugom Webdesk
തൃപ്രയാര്‍
August 18, 2022 2:28 pm

സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഖാവ് കെ ദാമോദരന്‍ മെമ്മോറിയല്‍ അഖിലേന്ത്യ ചെസ് ടൂര്‍ണ്ണമെന്റിന് തൃപ്രയാര്‍ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം. ഓപ്പണ്‍ കാറ്റഗറി, അണ്ടര്‍ 15 കാറ്റഗറി, അണ്ടര്‍ 10 കാറ്റഗറി മുതലായ കാറ്റഗറികളില്‍ നിന്നായി 600 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനം രാജ്യസഭാംഗവും മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെസ് ജേതാവുമായ പി സന്തോഷ് കുമാര്‍ എംപി നിര്‍വ്വഹിച്ചു. ഒളിമ്പിയാര്‍ഡില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത കേരളവര്‍മ്മ മുന്‍ അധ്യാപകന്‍ കൂടിയായ പ്രൊഫ എന്‍ ആര്‍ അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

എഐഎസ്എഫ്, എഐവൈഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് ചെസ്സ് കേരള, ചെസ്സ് തൃശൂര്‍ എന്നീ സംഘടനകളുടെ സഹായത്തോടെയാണ് നടത്തുന്നത്. ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സംഘാടകനായി ഇന്ത്യന്‍ ചെസ്സ് ടീമിലെ അംഗം ജോ പാറപ്പിള്ളി പ്രവര്‍ത്തിച്ചു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള മത്സരാര്‍ഥികളുടെ പങ്കാളിത്തം കാണികള്‍ക്കും സംഘാടകര്‍ക്കും ആവേശമായി. സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ അസി. സെക്രട്ടറിയും സംഘാടക സമിതി കണ്‍വീനറുമായ അഡ്വ. ടി ആര്‍ രമേഷ് കുമാര്‍, മുന്‍ കൃഷി വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ അഡ്വ. വി എസ് സുനില്‍കുമാര്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, പ്രസിഡന്റ് എ എസ് ബിനോയ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖിലേഷ്, പ്രസിഡന്റ് അര്‍ജ്ജുന്‍ മുരളീധരന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഷീല വിജയകുമാര്‍, എം സ്വര്‍ണ്ണലത ടീച്ചര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയാങ്ങാട്ടില്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ കെ പി സന്ദീപ്, സി ആര്‍ മുരളീധരന്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ കെ കെ ജോബി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

പി സന്തോഷ് കുമാര്‍ എം പിയും പ്രൊഫ എന്‍ ആര്‍ അനില്‍കുമാറും തമ്മിലുള്ള ഉദ്ഘാടന സൗഹൃദ മത്സരം സമനിലയില്‍ കലാശിച്ചു. ചെസ് ടൂര്‍ണ്ണമെന്റിന്റെ മത്സരങ്ങള്‍ കാണുന്നതിനും മത്സരാര്‍ത്ഥികളെ പരിജയപ്പെടുന്നതിനും മുന്‍ തൃശൂര്‍ എം പിയും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ സി എന്‍ ജയദേവന്‍ എത്തി. സമാപന സമ്മേളനവും സമ്മാനദാനവും വൈകീട്ട് എട്ടു മണിക്ക് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ നിര്‍വ്വഹിക്കും.

Eng­lish sum­ma­ry; CPI Thris­sur Dis­trict Con­fer­ence; An excit­ing start to the Com­rade K Damodaran Memo­r­i­al All India Chess Tournament
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.