19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
August 19, 2022 2:40 pm

രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രതീഷ്, രാഹുല്‍, മുജീബ്, നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് നോട്ടീസ് നല്‍കിയശേഷം ഒളിവില്‍പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിടിയിലായത്. ചോദ്യംചെയ്യലിനായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹാജരാകാനായി അഞ്ചുപേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഹാജരാകാതെ എല്ലാവരും ഒളിവില്‍പോയി.

ബഫര്‍സോണ്‍ വിഷയത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ മറവിലാണ് കോണ്‍ഗ്രസുകാര്‍ ഗാന്ധി ചിത്രം തകര്‍ത്തത്. ഗാന്ധിജിയുടെ ചിത്രം താഴെയിട്ട് പൊട്ടിച്ച് സംസ്ഥാന വ്യാപക കലാപത്തിന് നീക്കം നടത്തിയതായി എഡിജിപി മനോജ് അബ്രഹാം സര്‍ക്കാരിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

Eng­lish sum­ma­ry; Con­gress activists were arrest­ed in the case of van­dal­iz­ing the stat­ue of Gandhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.